---
title: "ഭൂനികുതി വര്‍ധന പിന്‍വലിക്കണം: കേരളാകോണ്‍ഗ്രസ് "
english_title: "Land tax hike should be withdrawn: Kerala Congress"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/38906/land-tax-hike-should-be-withdrawn-kerala-congress"
published_at: "2022-04-23T12:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6263ade51f878_KUTHALI1.JPG"
keywords: []
---

# ഭൂനികുതി വര്‍ധന പിന്‍വലിക്കണം: കേരളാകോണ്‍ഗ്രസ് 

> **Lead Summary:** ** കൂത്താളി** : ഭൂനികുതി വര്‍ധിപ്പിച്ച നടപടിയില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്ന് കേരളാ കോണ്‍ഗ്രസ് കൂത്താളി മണ്ഡലം മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ അവശ്യപ്പെട്ടു.

## Article Content

** കൂത്താളി** : ഭൂനികുതി വര്‍ധിപ്പിച്ച നടപടിയില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്ന് കേരളാ കോണ്‍ഗ്രസ് കൂത്താളി മണ്ഡലം മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ അവശ്യപ്പെട്ടു.

ജില്ലാ വൈസ് പ്രസിഡന്റ് വിജയന്‍ ചാത്തോത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.സി. സജീവന്‍ അധ്യക്ഷത വഹിച്ചു.

വിലത്തകര്‍ച്ചയും വന്യമൃഗ ശല്യവും കര്‍ഷകരെയാകെ ദുരിതത്തിലാക്കിയിരിക്കുകയാണ്. അതിനിടയിലാണ് കര്‍ഷകരുടെ നടുവൊടിക്കുന്ന വിധത്തില്‍ ഭൂനികുതി ഇരട്ടിയാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്തതെന്നും ഭൂമിയുടെ തരവും വിപണിമൂല്യവും കണക്കിലാക്കാതെ അശാസ്ത്രീയമായനികുതി നിശ്ചയിക്കുന്ന രീതി മാറ്റണമെന്നും അല്ലാത്ത പക്ഷം കാര്‍ഷിക മേഖല തന്നെ തകര്‍ന്ന് തരിപ്പണമാവുമെന്ന് വിജയന്‍ ചാത്തോത്ത് പറഞ്ഞു.

ജില്ലാ ജനറല്‍ സെക്രട്ടറി ടി.പി. ചന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തി.

കെ ടി രാമചന്ദ്രന്‍, അജിത് കുമാര്‍ കൂത്താളി, കെ. മുനീര്‍, സി. പ്രമീള, അഭിരാം സി. നായര്‍, വി രാമകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/38906/land-tax-hike-should-be-withdrawn-kerala-congress)