---
title: "സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിത യാത്ര ഉറപ്പാക്കാന്‍ സെയ്ഫ് ഓട്ടോ ക്യൂ ആര്‍ കോഡ് പദ്ധതി"
english_title: "Safe Auto QR Code Project Perambra Kozhikode Rural Police Merin Joseph"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/389139/safe-auto-qr-code-perambra-kozikode-rural-police-merin-joseph"
published_at: "2026-10-28T13:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae1abedd06bb_devar.JPG"
keywords: ["Safe Auto QR Code", "Kozhikode Rural Police", "Merin Joseph IPS", "Perambra ASP Arthi"]
---

# സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിത യാത്ര ഉറപ്പാക്കാന്‍ സെയ്ഫ് ഓട്ടോ ക്യൂ ആര്‍ കോഡ് പദ്ധതി

> **Lead Summary:** **പേരാമ്പ്ര: **സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും കൂടുതല്‍ സുരക്ഷിതവും മാന്യവുമായ വാഹന യാത്ര എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ജനമൈത്രി പോലീസ് കോഴിക്കോട് റൂറല്‍ സെയ്ഫ് ഓട്ടോ ക്യൂ ആര്‍ കോഡ് പദ്ധതി സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര: **സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും കൂടുതല്‍ സുരക്ഷിതവും മാന്യവുമായ വാഹന യാത്ര എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ജനമൈത്രി പോലീസ് കോഴിക്കോട് റൂറല്‍ സെയ്ഫ് ഓട്ടോ ക്യൂ ആര്‍ കോഡ് പദ്ധതി സംഘടിപ്പിച്ചു.

ഓട്ടോഡ്രൈവര്‍ രഞ്ജിത്ത് തുമ്പക്കണ്ടിക്ക് ക്യൂ ആര്‍ കോഡ് കൈമാറി കൊണ്ട് ജില്ലാ പോലീസ് മേധാവി മെറിന്‍ ജോസഫ് ഐപിഎസ് ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ പേരാമ്പ്ര എഎസ്പി ആര്‍തി ഐപിഎസ് അധ്യക്ഷത വഹിച്ചു.

പേരാമ്പ്ര സിഐ അനില്‍കുമാര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ മനോജ് കുമാര്‍ സിഐ ഡിസി ആര്‍ബി ,പേരാമ്പ്ര ഹൈസ്‌കൂള്‍ പ്രധാന അധ്യാപിക കെ.കെ റീന, തുടങ്ങിയവര്‍ സംസാരിച്ചു.സ്ത്രീ സൗഹൃദ നിയമത്തെപ്പറ്റി ജില്ലാ കുടുംബശ്രീ മിഷന്‍- സ്‌നേഹിത പ്രോഗ്രാം മാനേജര്‍ നിഷിത സൈബുനിയും ക്ലാസെടുത്തു.

ട്രാഫിക് നിയമത്തെപ്പറ്റി പേരാമ്പ്ര എഎം വിഐ ശ്രീജേഷ് കുമാറും ക്ലാസെടുത്തു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഭയരഹിതമായി ഓട്ടോയില്‍ യാത്ര ചെയ്യാനും ഡ്രൈവറെ തിരിച്ചറിയാനും ഓട്ടോയുടെ വിവരങ്ങള്‍ മനസ്സിലാക്കാനും ക്യൂ ആര്‍ കോഡ് സംവിധാനം സഹായിക്കും. ജില്ലയില്‍ ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ വ്യാപകമായി പദ്ധതി നടപ്പാക്കും. 

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/389139/safe-auto-qr-code-perambra-kozikode-rural-police-merin-joseph)