---
title: "തെരുവുനായ കുറുകെ ചാടി അപകടം; പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം"
english_title: "Street Dog Accident Plus One Student Death Iringath"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/389141/street-dog-accident-plus-one-student-death-iringath"
published_at: "2026-10-28T13:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae1aff088bbc_street-dog-accident-plus-one-student-death-iringath.jpg"
keywords: ["Accident News", "Iringath News", "Koyilandy News", "Student Death"]
---

# തെരുവുനായ കുറുകെ ചാടി അപകടം; പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

> **Lead Summary:** ഇരിങ്ങത്ത് : തെരുവുനായ കുറുകെ ചാടിയതിനെ തുടര്‍ന്ന് ബൈക്ക് നിയന്ത്രണംവിട്ട് മതിലിലിടിച്ച് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മരിച്ചു. ഇരിങ്ങത്ത് കുളങ്ങര നടുക്കണ്ടി കൃഷ്ണനിലയം അജല്‍ പ്രവീണ്‍ ആണ് മരിച്ചത്.

## Article Content

ഇരിങ്ങത്ത് : തെരുവുനായ കുറുകെ ചാടിയതിനെ തുടര്‍ന്ന് ബൈക്ക് നിയന്ത്രണംവിട്ട് മതിലിലിടിച്ച് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മരിച്ചു. ഇരിങ്ങത്ത് കുളങ്ങര നടുക്കണ്ടി കൃഷ്ണനിലയം അജല്‍ പ്രവീണ്‍ ആണ് മരിച്ചത്.

ഇന്നലെ രാത്രി 9.30 ഓടെ നരക്കോട് വെച്ചായിരുന്നു അപകടം. ജിമ്മിലെ പരിശീലനത്തിന് ശേഷം ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെ

പെട്ടെന്ന് തെരുവുനായ കുറുകെ ചാടുകയായിരുന്നു. തുടര്‍ന്ന് നിയന്ത്രണം വിട്ട ബൈക്ക് സമീപത്തെ മതിലില്‍ ശക്തമായി ഇടിക്കുകയായിരുന്നു.

ഉടനെ നാട്ടുകാര്‍ അജലിനെ കൊയിലാണ്ടി ഗവ. താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കൂടുതല്‍ വിദഗ്ദ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മൃതദേഹം പോസ്റ്റുമോര്‍ട്ട നടപടികള്‍ക്ക് ശേഷം ഇന്ന് വൈകുന്നേരത്തോടെ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. പിതാവ് പ്രവീണ്‍ കുമാര്‍. മാതാവ് മഞ്ജുഷ. സഹോദരന്‍ അര്‍ജുന്‍ പ്രവീണ്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/389141/street-dog-accident-plus-one-student-death-iringath)