---
title: "കക്കറമുക്കിൽ വയലാർ ദിനാചരണം സംഘടിപ്പിച്ചു"
english_title: "Vayalar Day Observed Kakkaramukku Avala Narayanan Library Cheruvannur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/389165/vayalar-day-kakkaramukku-avala-narayanan-library-cheruvannur"
published_at: "2026-10-28T15:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae1cdee7c531_devar.JPG"
keywords: [": Vayalar Day", "Kakkaramukku Library", "Avala Narayanan Library", "Cheruvannur"]
---

# കക്കറമുക്കിൽ വയലാർ ദിനാചരണം സംഘടിപ്പിച്ചു

> **Lead Summary:** **ചെറുവണ്ണൂര്‍: ** കക്കറമുക്കില്‍ വയലാര്‍ ദിനാചരണം സംഘടിപ്പിച്ചു. കക്കറമുക്ക് ആവള നാരായണന്‍, കെ.കുഞ്ഞമ്മദ് ഹാജി ഗ്രന്ഥാലയം & വായനശാലയുടെ നേതൃത്വത്തിലാണ് വയലാര്‍ ദിനം ആചരിച്ചത്.

## Article Content

**ചെറുവണ്ണൂര്‍: ** കക്കറമുക്കില്‍ വയലാര്‍ ദിനാചരണം സംഘടിപ്പിച്ചു. കക്കറമുക്ക് ആവള നാരായണന്‍, കെ.കുഞ്ഞമ്മദ് ഹാജി ഗ്രന്ഥാലയം & വായനശാലയുടെ നേതൃത്വത്തിലാണ് വയലാര്‍ ദിനം ആചരിച്ചത്.

പട്ടുറുമാല്‍ ജേതാവും പ്രശസ്ത ഗായകനുമായ അജയ് ഗോപാല്‍ അനുസ്മരണ സായാഹ്നം ഉദ്ഘാടനം ചെയ്തു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ എക്‌സി. അംഗം അജയ് ആവള അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ നാടക സിനിമാ നടന്‍ മുഹമ്മദ് പേരാമ്പ്ര, ഗ്രന്ഥശാലാ പ്രസിഡണ്ട് പി.കെ സുരേഷ്, സെക്രട്ടറി കെ.പി സുഭാഷിണി തുടങ്ങിയവര്‍ സംസാരിച്ചു.

തുടര്‍ന്ന് നടന്ന വയലാര്‍ ഗാനസന്ധ്യയില്‍ പ്രദീപ് ഇരിങ്ങത്ത്, ജയേഷ് ആവള, നാരായണന്‍മേപ്പയ്യൂര്‍, സിന്ധു പേരാമ്പ്ര എന്നിവര്‍ ഗാനങ്ങള്‍ അരങ്ങേറി 

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/389165/vayalar-day-kakkaramukku-avala-narayanan-library-cheruvannur)