---
title: "മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ പുറത്താക്കണം - മേപ്പയ്യൂരിൽ യുഡിഎഫ് പ്രതിഷേധത്തെരുവ് സംഘടിപ്പിച്ചു"
english_title: "Meppayur UDF Protest Street Demands Election Commissioner Removal"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/389289/meppayur-udf-protest-street-election-commissioner-removal-demand"
published_at: "2026-10-29T14:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae30d642bbd8_devar.JPG"
keywords: []
---

# മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ പുറത്താക്കണം - മേപ്പയ്യൂരിൽ യുഡിഎഫ് പ്രതിഷേധത്തെരുവ് സംഘടിപ്പിച്ചു

> **Lead Summary:** **മേപ്പയ്യൂര്‍: **മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് മേപ്പയ്യൂര്‍ പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി ടൗണില്‍ പ്രതിഷേധത്തെരുവ് സംഘടിപ്പിച്ചു. ഡിസിസി സെക്രട്ടറി ഇ. അശോകന്‍ പ്രതിഷേധത്തെരുവ് ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ പറമ്പാട്ട് സുധാകരന്‍ അധ്യക്ഷത വഹിച്ചു.

## Article Content

**മേപ്പയ്യൂര്‍: **മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് മേപ്പയ്യൂര്‍ പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി ടൗണില്‍ പ്രതിഷേധത്തെരുവ് സംഘടിപ്പിച്ചു. ഡിസിസി സെക്രട്ടറി ഇ. അശോകന്‍ പ്രതിഷേധത്തെരുവ് ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ പറമ്പാട്ട് സുധാകരന്‍ അധ്യക്ഷത വഹിച്ചു.

കണ്‍വീനര്‍ എം.കെ അബ്ദുറഹിമാന്‍, ടി.കെ.എ ലത്തീഫ്, കെ.പി രാമചന്ദ്രന്‍, കെ.എം.എ അസീസ്, പി.കെ അനീഷ്, മുജീബ് കോമത്ത്, എം.കെ ഫസലുറഹ്‌മാന്‍, കെ.കെ അനുരാഗ്, ഷര്‍മിന കോമത്ത്, കെ.എം ശ്യാമള തുടങ്ങിയവര്‍ സംസാരിച്ചു.

സി.പി നാരായണന്‍, ടി.എം അബ്ദുള്ള, ആന്തേരി ഗോപാലകൃഷ്ണന്‍, കീപ്പോട്ട് അമ്മത്, പൂക്കോട്ട് ബാബുരാജ്, കെ.എം കുഞ്ഞമ്മത് മദനി, ഐ.ടി അബ്ദുസലാം, ഷബീര്‍ ജന്നത്ത്, വി. മുജീബ്, സത്യന്‍ വിളയാട്ടൂര്‍, പി.കെ രാഘവന്‍, സറീന ഒളോറ, കെ.രാധാമണി, റിഞ്ചു രാജ് എടവന, ഷാഹിദ് മേപ്പാട്ട്, പി.കെ സുധാകരന്‍, വി.വി നസ്‌റുദ്ദീന്‍, ബിജു കുനിയില്‍ എന്നിവര്‍ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നല്‍കി.

രാജ്യവ്യാപകമായി നടക്കുന്ന ജനാധിപത്യ സംരക്ഷണ പോരാട്ടത്തിന്റെ ഭാഗമായാണ് മേപ്പയ്യൂരിലും പ്രതിഷേധം സംഘടിപ്പിച്ചതെന്ന് നേതാക്കള്‍ പറഞ്ഞു. 

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/389289/meppayur-udf-protest-street-election-commissioner-removal-demand)