---
title: "കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ പേരാമ്പ്ര മണ്ഡലം സമ്മേളനം നടത്തി"
english_title: "Kerala State Service Pensioners Association Perambra Mandalam Conference"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/389297/ksspa-perambra-mandalam-conference-thanal-auditorium"
published_at: "2026-10-29T15:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae31f8f565be_LAILA_1.JPG"
keywords: ["KSSPA Perambra", "Service Pensioners Association", "Perambra Mandalam Sammelanam", "Meeni Vattakkandi"]
---

# കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ പേരാമ്പ്ര മണ്ഡലം സമ്മേളനം നടത്തി

> **Lead Summary:** **പേരാമ്പ്ര: **കെഎസ്എസ്പി.എ പേരാമ്പ്ര മണ്ഡലം സമ്മേളനം സംഘടിപ്പിച്ചു. മെഡിസെപ്പ് അപാകതകള്‍ ഉടന്‍ പരിഹരിക്കണമെന്നും കുടിശ്ശികയായ ക്ഷാമാശ്വാസം അനുവദിക്കുന്നമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

## Article Content

**പേരാമ്പ്ര: **കെഎസ്എസ്പി.എ പേരാമ്പ്ര മണ്ഡലം സമ്മേളനം സംഘടിപ്പിച്ചു. മെഡിസെപ്പ് അപാകതകള്‍ ഉടന്‍ പരിഹരിക്കണമെന്നും കുടിശ്ശികയായ ക്ഷാമാശ്വാസം അനുവദിക്കുന്നമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

സമ്മേളനം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി വട്ടക്കണ്ടി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.എം.രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതിക വിനോദ് മുഖ്യാതിഥിയായി.

സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.സി.ഗോപാലന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ഒ.എം.രാജന്‍,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ആര്‍.കെ.രജീഷ് കുമാര്‍, കെ.എം.ശ്രീനിവാസന്‍ പി.ടി.ഇബ്രാഹിം, ഇ.കെ.ബാലന്‍, വി.കെ.രമേശന്‍ ഒ.രാജീവന്‍, എന്‍.പി.രവീന്ദ്രന്‍, വി.പി.പ്രസാദ്, എന്‍.ഹരിദാസന്‍, കൊയിലോത്ത് ബാലന്‍തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതിനിധി സമ്മേളനം കെ.പി.രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.വി.ആലിസ് മാത്യു അധ്യക്ഷത വഹിച്ചു.കെ.യു.നാരായണന്‍, സി.രാധാകൃഷ്ണന്‍ ,കെ.മഞ്ജുള, വി.കെ.സുമതി തുടങ്ങിയവര്‍ ബസംസാരിച്ചു. 

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/389297/ksspa-perambra-mandalam-conference-thanal-auditorium)