---
title: "കൂത്താളി കൈത്തറി നെയ്ത്ത് സഹകരണ സംഘം ബില്‍ഡിംഗ് തകര്‍ത്തതില്‍ പ്രതിഷേധിച്ച് സിഐടിയു പ്രകടനം"
english_title: "Koothali Handloom Weaving Cooperative Society Building Vandalism CITU Protest"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/389298/koothali-handloom-society-building-vandalism-citu-protest"
published_at: "2026-10-29T15:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae31d17d8b07_dol.jpg"
keywords: ["Koothali News", "CITU Protest", "Handloom Society", "Perambra News"]
---

# കൂത്താളി കൈത്തറി നെയ്ത്ത് സഹകരണ സംഘം ബില്‍ഡിംഗ് തകര്‍ത്തതില്‍ പ്രതിഷേധിച്ച് സിഐടിയു പ്രകടനം

> **Lead Summary:** കൂത്താളി: കൂത്താളി ടൗണില്‍ സിഐടിയു നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. കൂത്താളി കൈത്തറി നെയ്ത്ത് സഹകരണ സംഘം ബില്‍ഡിംങ്ങില്‍ അതിക്രമിച്ച് കയറി ബില്‍ഡിംഗ് അടിച്ചു തകര്‍ത്ത് കനത്ത നാശനഷ്ടങ്ങള്‍ വരുത്തിയ സാമൂഹ്യദ്രോഹികള്‍ക്കെതിരെ പൊലീസ് നടപടി ആവശ്യപ്പെട്ടാണ് പ്രകടനം നടത്തിയത്.

## Article Content

കൂത്താളി: കൂത്താളി ടൗണില്‍ സിഐടിയു നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. കൂത്താളി കൈത്തറി നെയ്ത്ത് സഹകരണ സംഘം ബില്‍ഡിംങ്ങില്‍ അതിക്രമിച്ച് കയറി ബില്‍ഡിംഗ് അടിച്ചു തകര്‍ത്ത് കനത്ത നാശനഷ്ടങ്ങള്‍ വരുത്തിയ സാമൂഹ്യദ്രോഹികള്‍ക്കെതിരെ പൊലീസ് നടപടി ആവശ്യപ്പെട്ടാണ് പ്രകടനം നടത്തിയത്.

ഒക്‌ടോബര്‍ 9-ാം തിയ്യതി രാത്രിയാണ് സംഭവം. രാത്രിയുടെ മറവില്‍ സംഘം കെട്ടിടത്തില്‍ അതിക്രമിച്ചു കയറി ജനല്‍, വാതില്‍ എന്നിവ അടിച്ചു തകര്‍ക്കുകയും ഓഫീസ് സാധനങ്ങള്‍ നശിപ്പിക്കുകയും ചെയ്തതായി ഭാരവാഹികള്‍ പറഞ്ഞു. കൈത്തറി മേഖലയെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള ആസൂത്രിതമായ അക്രമമാണ് ഇതിന് പിന്നിലെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു.

പ്രകടനത്തിന് ശേഷം നടന്ന യോഗത്തില്‍ പി.സി സജീവന്‍ അധ്യക്ഷത വഹിച്ചു. കെ.എം ബാലകൃഷ്ണന്‍, പി.എ രാഘവന്‍, കെ.സി രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പി.എം രാമദാസന്‍ സ്വാഗതം പറഞ്ഞു. സൊസൈറ്റി പ്രസിഡന്റ് കെ. ഹരിദാസന്‍, വൈസ് പ്രസിഡന്റ് എന്‍. രവീന്ദ്രന്‍, ടി.കെ അനൂപ്, കെ.സി രാജന്‍, വി.വി. ശശി എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.

സംഭവത്തില്‍ പേരാമ്പ്ര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കൈത്തറി തൊഴിലാളികളുടെ ഉപജീവന മാര്‍ഗം സംരക്ഷിക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും നേതാക്കള്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/389298/koothali-handloom-society-building-vandalism-citu-protest)