---
title: "വൈവിധ്യവും പുതുമയും നിറഞ്ഞ 'സമരസ' ഇന്ന് തിയേറ്ററുകളില്‍"
english_title: "Samarasa Malayalam Movie Releasing on October 30 - Harish Peradi, Akhila Nath Starrer"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/389416/samarasa-malayalam-movie-october-30-release-baburaj-bhakthapriyam-harish-peradi"
published_at: "2026-10-30T11:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae436708c751_samarasa-malayalam-movie-october-30-release-baburaj-bhakthapriyam-harish-peradi.jpg"
keywords: ["Samarasa", "Samarasa Malayalam Movie", "Harish Peradi", "Akhila Nath", "Sankalp Frames"]
---

# വൈവിധ്യവും പുതുമയും നിറഞ്ഞ 'സമരസ' ഇന്ന് തിയേറ്ററുകളില്‍

> **Lead Summary:** കൊച്ചി: വൈവിധ്യവും പുതുമയും സര്‍ഗ്ഗാത്മകതയും നിറഞ്ഞ മലയാള ചിത്രം 'സമരസ' ഇന്ന് തിയേറ്ററുകളില്‍. ഇന്ന് കേരളത്തിലുടനീളം ചിത്രം റിലീസ് ചെയ്യും. ബാബുരാജ് ഭക്തപ്രിയം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മ്മാണം സങ്കല്‍പ് ഫ്രെയിംസിന്റെ ബാനറില്‍ പി ദിനേശ് ആണ്.

## Article Content

കൊച്ചി: വൈവിധ്യവും പുതുമയും സര്‍ഗ്ഗാത്മകതയും നിറഞ്ഞ മലയാള ചിത്രം 'സമരസ' ഇന്ന് തിയേറ്ററുകളില്‍. ഇന്ന് കേരളത്തിലുടനീളം ചിത്രം റിലീസ് ചെയ്യും. ബാബുരാജ് ഭക്തപ്രിയം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മ്മാണം സങ്കല്‍പ് ഫ്രെയിംസിന്റെ ബാനറില്‍ പി ദിനേശ് ആണ്.

മയക്കാവ് എന്ന ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ ഇതുവരെ മലയാള സിനിമ പറയാത്ത വ്യത്യസ്തമായ ഇതിവൃത്തമാണ് ചിത്രം പറയുന്നത്. ദുര്‍ഗ എന്ന കേന്ദ്ര കഥാപാത്രത്തിന്റെയും അവരുടെ ആണ്‍കുഞ്ഞിന്റെയും ജീവിതത്തിലൂടെയാണ് കഥ വികസിക്കുന്നത്. അതിനൊപ്പം അനേകം സംഭവബഹുലമായ കഥാപാത്രങ്ങളും പ്രേക്ഷക മനസ്സില്‍ ഇടം നേടും.

അഖില നാഥ് കേന്ദ്ര കഥാപാത്രമായ ദുര്‍ഗയെ അവതരിപ്പിക്കുമ്പോള്‍, ശക്തമായ ഒരു കഥാപാത്രമായി ഹരീഷ് പേരടിയും ചിത്രത്തില്‍ എത്തുന്നു. പ്രദീപ് ബാലന്‍, ദേവരാജ്, ദിനേശ് പട്ടത്ത്, വിജയകൃഷ്ണന്‍, വിനോദ് കോഴിക്കോട്, ഹാഷിം ഹുസൈന്‍, എം.എ സേവ്യര്‍, രത്‌നാകരന്‍, നിലമ്പൂര്‍ ആയിഷ, മാളവിക ഷാജി, ബിനി ജോണ്‍, സുനിത എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.

കുറഞ്ഞ സീനുകളില്‍ മാത്രം എത്തുന്ന പ്രതിനായക കഥാപാത്രത്തെ തികച്ചും വ്യത്യസ്തമായും സ്വാഭാവികമായ പരകായ പ്രവേശത്തോടെയും അവതരിപ്പിച്ച് എം.എ സേവ്യര്‍ ശ്രദ്ധേയമാകുന്നു. ദക്ഷിണേന്ത്യന്‍ ഭാഷാ ചിത്രങ്ങളില്‍ പരിചിതനായ നടനാണ് ഇദ്ദേഹം. കേരളം ചര്‍ച്ച ചെയ്യാന്‍ പോകുന്ന നവ ആശയമാണ് ചിത്രത്തിന്റെ തിരക്കഥയുടെ കരുത്ത്. തിരക്കഥയും സംവിധായകന്‍ തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്.

സുമേഷ് സുരേന്ദ്രനാണ് ഛായാഗ്രഹണം. പ്രഭാകരന്‍ നറുകരയുടെ വരികള്‍ക്ക് എ.കെ അഭയ്, ബാബുരാജ് ഭക്തപ്രിയം എന്നിവര്‍ ചേര്‍ന്ന് സംഗീതം നല്‍കുന്നു. എഡിറ്റര്‍ ജോമോന്‍ സിറിയക്, ആര്‍ട്ട് ഡയറക്ടര്‍ ഷിജു മാങ്കൂട്ടം, മേക്കപ്പ് നീന പയ്യാനക്കല്‍, കോസ്റ്റ്യൂംസ് ശ്രീനി ആലത്തിയൂര്‍, സ്റ്റില്‍സ് സുമേഷ് ബാലുശ്ശേരി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഗിജേഷ് കൊണ്ടോട്ടി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ദേവ് രാജ്, അസോസിയേറ്റ് ഡയറക്ടര്‍മാര്‍ ബേബി പുല്‍പ്പറ്റ, സുധീഷ് സുബ്രഹ്‌മണ്യന്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍. ഡിസൈന്‍ ഡാവിഞ്ചി സ്റ്റുഡിയോ. വിതരണം സങ്കല്‍പ് ഫ്രെയിംസ് റിലീസ്. പി ആര്‍ ഒ എ എസ് ദിനേശ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/389416/samarasa-malayalam-movie-october-30-release-baburaj-bhakthapriyam-harish-peradi)