---
title: "പേരാമ്പ്രയിലെ ഹോട്ടൽ വില വർധനവിനെതിരെ സമരസമിതി സമരം പ്രഖ്യാപിച്ചു"
english_title: "Perambra Hotel Price Hike Protest Samara Samithi Declares Indefinite Strike"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/389422/perambra-hotel-price-hike-protest-strike-from-november-1"
published_at: "2026-10-30T11:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae439cb861e8_devar.JPG"
keywords: ["Perambra Hotel Price Hike", "Perambra Strike", "Hotel Price Protest", "Perambra Samara Samithi"]
---

# പേരാമ്പ്രയിലെ ഹോട്ടൽ വില വർധനവിനെതിരെ സമരസമിതി സമരം പ്രഖ്യാപിച്ചു

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്രയിലെ ഹോട്ടലുകളിലും കൂള്‍ബാറുകളിലും അനിയന്ത്രിതമായി വര്‍ദ്ധിപ്പിച്ച ഭക്ഷണ-പാനീയ വിലകള്‍ ഏകീകരിച്ച് കുറയ്ക്കണമെന്നും അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് സമരസമിതി സമരം പ്രഖ്യാപിച്ചു.

## Article Content

**പേരാമ്പ്ര: **പേരാമ്പ്രയിലെ ഹോട്ടലുകളിലും കൂള്‍ബാറുകളിലും അനിയന്ത്രിതമായി വര്‍ദ്ധിപ്പിച്ച ഭക്ഷണ-പാനീയ വിലകള്‍ ഏകീകരിച്ച് കുറയ്ക്കണമെന്നും അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് സമരസമിതി സമരം പ്രഖ്യാപിച്ചു.

പഞ്ചായത്ത് ഭരണസമിതിയുടെയും രാഷ്ട്രീയ കക്ഷികളുടെയും നേതൃത്വത്തില്‍ നടന്ന രണ്ട് അനുരഞ്ജന ചര്‍ച്ചകളും പരാജയപ്പെട്ട സാഹചര്യത്തിലാണ് സമരത്തിലേക്ക് നീങ്ങുന്നതെന്ന് സമരസമിതി അറിയിച്ചു.

സമരസമിതിയുടെ പ്രധാന ആവശ്യങ്ങള്‍:ഹോട്ടലുകളില്‍ ക്രമാതീതമായി വര്‍ദ്ധിപ്പിച്ച വില 30-10-2026 ന് മുന്‍പ് കുറച്ച് ഏകീകരിക്കണം.എല്ലാ സ്ഥാപനങ്ങളിലും വിലവിവര പട്ടിക ഉപഭോക്താക്കള്‍ക്ക് കാണുന്ന വിധത്തില്‍ പ്രദര്‍ശിപ്പിക്കണം.

ഹോട്ടലുകളിലെ എല്ലാ ജീവനക്കാര്‍ക്കും ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കണം.മേല്‍ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് സമരസമിതി എല്ലാ ഹോട്ടലുകള്‍ക്കും കൂള്‍ബാറുകള്‍ക്കും കത്ത് നല്‍കിയിട്ടുണ്ട്. ആവശ്യങ്ങള്‍ അംഗീകരിക്കാത്ത പക്ഷംനാളെ മുതല്‍ അനിശ്ചിതകാല സമരം നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

യോഗത്തില്‍ ടി.പി കുഞ്ഞനന്തന്‍, രാജന്‍ മരുതേരി, പി.എസ് സുനില്‍കുമാര്‍, കെ.പി റസാഖ്, കെ.എം ബാലകൃഷ്ണന്‍, കെ.കെ പ്രേമന്‍, വിനോദന്‍ തിരുവോത്ത്, യു.സി ഹനീഫ, സഫ മജീദ്, കെ.പി മായന്‍ കുട്ടി, രാജന്‍ നരക്കല്‍ എന്നിവര്‍ പങ്കെടുത്തു.ന്യായമായ ഈ സമരത്തിന് മുഴുവന്‍ ബഹുജനങ്ങളുടെയും പിന്തുണ ഉണ്ടാകണമെന്ന് ചെയര്‍മാനും കണ്‍വീനറും അഭ്യര്‍ത്ഥിച്ചു. 

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/389422/perambra-hotel-price-hike-protest-strike-from-november-1)