---
title: "ജന്തർ മന്ദിർ പ്രക്ഷോഭം രണ്ടാം സ്വാതന്ത്ര്യ സമരം - സാജിദ് നടുവണ്ണൂർ"
english_title: "Jantar Mantar Protest Second Freedom Struggle Sajid Naduvannur UDF Arikkulam"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/389432/jantar-mantar-second-freedom-struggle-sajid-naduvannur-arikkulam"
published_at: "2026-10-30T12:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae443ad8bdc8_devar.JPG"
keywords: ["Sajid Naduvannur", "Jantar Mantar Protest", "Arikkulam UDF"]
---

# ജന്തർ മന്ദിർ പ്രക്ഷോഭം രണ്ടാം സ്വാതന്ത്ര്യ സമരം - സാജിദ് നടുവണ്ണൂർ

> **Lead Summary:** **അരിക്കുളം:** അരിക്കുളം പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജന്തര്‍ മന്ദിര്‍ ഐക്യദാര്‍ഢ്യ സദസ്സ് സംഘടിപ്പിച്ചു. യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സാജിദ് നടുവണ്ണൂര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. 

## Article Content

**അരിക്കുളം:** അരിക്കുളം പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജന്തര്‍ മന്ദിര്‍ ഐക്യദാര്‍ഢ്യ സദസ്സ് സംഘടിപ്പിച്ചു. യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സാജിദ് നടുവണ്ണൂര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. 

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് ജന്തര്‍ മന്ദിര്‍ കേന്ദ്രീകരിച്ചും അല്ലാതെയും നടക്കുന്ന പ്രക്ഷോഭ പരിപാടികള്‍ രണ്ടാം സ്വാതന്ത്ര്യ സമരമാണെന്നും, ഒന്നാം സ്വാതന്ത്ര്യ സമരം വൈദേശിക ആധിപത്യത്തിനെതിരെ ആയിരുന്നെങ്കില്‍ ഇപ്പോള്‍ നടക്കുന്നത് രാജ്യത്തെ ഫാസിസ്റ്റ് ഭരണകൂടത്തെ പുറത്താക്കുന്നതിന് വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് ചെയര്‍മാന്‍ സി രാമദാസ് അധ്യക്ഷത വഹിച്ചു.

സര്‍വോദയ ട്രെയിനര്‍ അംശുലാല്‍ പൊന്നാറത്ത് മുഖ്യപ്രഭാഷണം നടത്തി. കണ്‍വീനര്‍ എന്‍.കെ അഷറഫ്, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് ശശി ഊട്ടേരി, മുസ്ലീം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് ഇ.കെ അഹമ്മദ് മൗലവി, സെക്രട്ടറി സി നാസര്‍, രാമചന്ദ്രന്‍ നീലാംബരി, കെ. അഷറഫ്, ഒ.കെ ചന്ദ്രന്‍, ലതേഷ് പുതിയേടത്ത്, ശ്രീധരന്‍ കണ്ണമ്പത്ത്, കെ. ശ്രീകുമാര്‍, പി. കുട്ടികൃഷ്ണന്‍ നായര്‍, സനല്‍ അരിക്കുളം, പൊയിലിങ്ങല്‍ അമ്മത്, അനില്‍കുമാര്‍ അരിക്കുളം, പി.കെ.കെ ബാബു, മുഹമ്മദ് അരിക്കുളം, കെ.എം അബ്ദുള്‍ സലാം, പി.കെ.കെ അബ്ദുള്ള, കുഞ്ഞിക്കണ്ണന്‍ എടച്ചേരി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ വി.വി.എം ബഷീര്‍, അരവിന്ദന്‍ മേലമ്പത്ത്, സീനത്ത് വടക്കയില്‍, സജിത എളിമ്പിലാട്ട്, സ്റ്റീജ അനീഷ് തുടങ്ങിയവര്‍ സംസാരിച്ചു. 

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/389432/jantar-mantar-second-freedom-struggle-sajid-naduvannur-arikkulam)