---
title: "മാതൃഭൂമി-ചിറ്റിലപ്പള്ളി സ്ക്വയർ മൺസൂൺ പുരസ്കാരം ചിങ്ങപുരം വന്മുകം എളമ്പിലാട് എംഎൽപി സ്കൂളിന്"
english_title: "Mathrubhumi Chittilappilly Square Monsoon Award 2026 Vanmukham Elambilad MLP School"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/389442/mathrubhumi-monsoon-award-2026-chingapuram-vanmukham-mlp-school"
published_at: "2026-10-30T13:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae44ba22fbe4_devar.JPG"
keywords: []
---

# മാതൃഭൂമി-ചിറ്റിലപ്പള്ളി സ്ക്വയർ മൺസൂൺ പുരസ്കാരം ചിങ്ങപുരം വന്മുകം എളമ്പിലാട് എംഎൽപി സ്കൂളിന്

> **Lead Summary:** **ചിങ്ങപുരം: **പരിസ്ഥിതി ദിനത്തിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കി വരുന്ന മാതൃഭൂമി-ചിറ്റിലപ്പള്ളി സ്‌ക്വയര്‍ മണ്‍സൂണ്‍ പുരസ്‌കാരം-2026 ചിങ്ങപുരം വന്മുകം-എളമ്പിലാട് എം.എല്‍.പി സ്‌കൂളിന് ലഭിച്ചു.

## Article Content

**ചിങ്ങപുരം: **പരിസ്ഥിതി ദിനത്തിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കി വരുന്ന മാതൃഭൂമി-ചിറ്റിലപ്പള്ളി സ്‌ക്വയര്‍ മണ്‍സൂണ്‍ പുരസ്‌കാരം-2026 ചിങ്ങപുരം വന്മുകം-എളമ്പിലാട് എം.എല്‍.പി സ്‌കൂളിന് ലഭിച്ചു.

ഈ വര്‍ഷത്തെ പരിസ്ഥിതി ദിനത്തില്‍ അക്ഷരപ്പച്ച പദ്ധതിയുടെ ഭാഗമായി ആരംഭിച്ച സീഡ് പെന്‍സില്‍ പദ്ധതിയും, മൂന്ന് ഘട്ടങ്ങളിലായി വിളവെടുപ്പ് നടത്തിയ സ്‌കൂള്‍ പറമ്പില്‍ നൂറുമേനി വിളയിച്ച പൂകൃഷി ഉള്‍പ്പെടെയുള്ള നിരവധി പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്കുമാണ് അംഗീകാരം ലഭിച്ചത്.

സ്‌കൂളില്‍ നടന്ന ചടങ്ങില്‍ സീഡ് ജില്ലാ കോര്‍ഡിനേറ്റര്‍ ടി കാവ്യയില്‍ നിന്ന് സ്‌കൂള്‍ സീഡ് ലീഡര്‍ മുഹമ്മദ് സഈം പുരസ്‌കാരം ഏറ്റുവാങ്ങി.പ്രധാനാധ്യാപിക എന്‍.ടി.കെ സീനത്ത് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

പി.കെ അബ്ദുറഹ്‌മാന്‍, വി.ടി ഐശ്വര്യ, സി. ഖൈറുന്നിസാബി, പി. സിന്ധു, വി.പി സരിത, കെ.നസീറ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ സ്‌കൂള്‍ നടത്തിവരുന്ന മാതൃകാപരമായ ഇടപെടലുകള്‍ക്കുള്ള അംഗീകാരമായാണ് ഈ പുരസ്‌കാരം കണക്കാക്കുന്നത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/389442/mathrubhumi-monsoon-award-2026-chingapuram-vanmukham-mlp-school)