---
title: "പോസിറ്റീവ് ബ്രദേഴ്‌സിന്റെ ഒന്നാം വാര്‍ഷികവും കുടുംബസംഗമവും സംഘടിപ്പിച്ചു"
english_title: "Positive Brothers First Anniversary and Family Meet Cheruvannur UP School"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/389475/positive-brothers-first-anniversary-family-meet-october-20-cheruvannur"
published_at: "2026-10-30T15:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae47025ae9e8_nalini.jpg"
keywords: ["Cheruvannur News", "Electricians Plumbers Meet", "Cheruvannur UP School", "Nalini Nallur", "Dr VP Girish Babu"]
---

# പോസിറ്റീവ് ബ്രദേഴ്‌സിന്റെ ഒന്നാം വാര്‍ഷികവും കുടുംബസംഗമവും സംഘടിപ്പിച്ചു

> **Lead Summary:** **ചെറുവണ്ണൂര്‍: **ഇലക്ട്രീഷ്യന്‍മാരുടെയും പ്ലംബര്‍മാരുടെയും കൂട്ടായ്മയായ പോസിറ്റീവ് ബ്രദേഴ്‌സിന്റെ ഒന്നാം വാര്‍ഷികവും കുടുംബസംഗമവും നടന്നു.

## Article Content

**ചെറുവണ്ണൂര്‍: **ഇലക്ട്രീഷ്യന്‍മാരുടെയും പ്ലംബര്‍മാരുടെയും കൂട്ടായ്മയായ പോസിറ്റീവ് ബ്രദേഴ്‌സിന്റെ ഒന്നാം വാര്‍ഷികവും കുടുംബസംഗമവും നടന്നു.

ഗവ. യുപി സ്‌കൂള്‍ ചെറുവണ്ണൂരില്‍ വെച്ച് പ്രാര്‍ത്ഥനയോടെ ആരംഭിച്ച പരിപാടി ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നളിനി നല്ലൂര്‍ ഉദ്ഘാടനം ചെയ്തു.

പോസിറ്റീവ് ബ്രദേഴ്‌സ് സെക്രട്ടറി ടി.സി മുസ്തഫ സ്വാഗതം പറഞ്ഞ ചടങ്ങില്‍ പ്രസിഡന്റ് വി.കെ ദിഷാജ് അധ്യക്ഷത വഹിച്ചു. പ്രശസ്ത സൈക്കോളജിസ്റ്റ് ഡോ. വി.പി ഗിരീഷ് ബാബു മുഖ്യപ്രഭാഷണം നടത്തി. കുടുംബാംഗങ്ങള്‍ക്കുള്ള ആദരവും സംഘടിപ്പിച്ചു.

ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് 9-ാം വാര്‍ഡ് അംഗം നിഷ മലയില്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. പോസിറ്റീവ് ബ്രദേഴ്‌സ് ട്രഷറര്‍ ഇല്യാസ് ഇല്ലത്ത് നന്ദിയും പറഞ്ഞു. തുടര്‍ന്ന് വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി വിവിധ പരിപാടികളും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/389475/positive-brothers-first-anniversary-family-meet-october-20-cheruvannur)