---
title: "സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ സ്വര്‍ണം നേടി തോടന്നൂര്‍ സ്വദേശി മുഹമ്മദ് മിഷാല്‍"
english_title: "Kerala State School Games Wushu Gold Medal Winner Muhammed Mishal Thodannur Vadakara"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/389487/kerala-state-school-games-wushu-gold-muhammed-mishal-thodannur-vadakara"
published_at: "2026-10-30T16:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae47e15a6e99_medal.jpg"
keywords: []
---

# സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ സ്വര്‍ണം നേടി തോടന്നൂര്‍ സ്വദേശി മുഹമ്മദ് മിഷാല്‍

> **Lead Summary:** കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ സ്വര്‍ണം നേടി തോടന്നൂര്‍ സ്വദേശി മുഹമ്മദ് മിഷാല്‍. കോഴിക്കോട് വെച്ച് നടക്കുന്ന 68-ാമത് കേരള സംസ്ഥാന സ്‌കൂള്‍ ഗെയിംസില്‍ വുഷു ഇനത്തില്‍ മുഹമ്മദ് മിഷാല്‍ സ്വര്‍ണം കരസ്ഥമാക്കിയത്.

## Article Content

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ സ്വര്‍ണം നേടി തോടന്നൂര്‍ സ്വദേശി മുഹമ്മദ് മിഷാല്‍. കോഴിക്കോട് വെച്ച് നടക്കുന്ന 68-ാമത് കേരള സംസ്ഥാന സ്‌കൂള്‍ ഗെയിംസില്‍ വുഷു ഇനത്തില്‍ മുഹമ്മദ് മിഷാല്‍ സ്വര്‍ണം കരസ്ഥമാക്കിയത്.

വില്ല്യാപ്പള്ളി എംജെ സ്‌കൂളിലെ പ്ലസ് വണ്‍ സയന്‍സ് വിദ്യാര്‍ത്ഥിയാണ് മിഷാല്‍. മികച്ച പോരാട്ടത്തിലൂടെയാണ് സംസ്ഥാനതലത്തില്‍ സ്വര്‍ണമെഡല്‍ നേട്ടം കൈവരിച്ചത്. മാസ്റ്റര്‍ സൈഫുദ്ദീന്റെ നേതൃത്വത്തിലുള്ള കോമ്പാറ്റ് കോര്‍ അക്കാദമിയിലാണ് മിഷാല്‍ വുഷു പരിശീലനം നടത്തുന്നത്.

ഉനൈസ് ടി വി, മുബഷിര്‍ ടി പി എന്നിവരാണ് പരിശീലകരും കോച്ചുമാരും.വടകര മേഖലയ്ക്ക് അഭിമാനകരമായ നേട്ടമാണ് മിഷാലിലൂടെ ലഭിച്ചിരിക്കുന്നത്.

കായിക രംഗത്ത് തോടന്നൂരില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നതിന്റെ തെളിവാണ് ഈ സ്വര്‍ണനേട്ടം. വിദ്യാര്‍ത്ഥിയുടെ നേട്ടത്തില്‍ സ്‌കൂള്‍ അധികൃതരും അക്കാദമിയും നാട്ടുകാരും അഭിനന്ദനങ്ങള്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/389487/kerala-state-school-games-wushu-gold-muhammed-mishal-thodannur-vadakara)