---
title: "ഗതാഗത മന്ത്രിയുമായി ചർച്ച; സ്വകാര്യ ബസ് സമരം പിൻവലിച്ചു"
english_title: "Private Bus Strike Withdrawn Kerala Transport Minister Discussion"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/389511/kerala-private-bus-strike-withdrawn-transport-minister-talks"
published_at: "2026-10-30T20:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae4b4a2c36a2_devar.JPG"
keywords: ["Keywords / Tags (English only): Kerala Private Bus Strike", "KSRTC Wet Lease", "Padmakumar Commission", "Transport Minister"]
---

# ഗതാഗത മന്ത്രിയുമായി ചർച്ച; സ്വകാര്യ ബസ് സമരം പിൻവലിച്ചു

> **Lead Summary:** **പേരാമ്പ്ര; **സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. ഗതാഗത വകുപ്പ് മന്ത്രി സി.പി ജോണുമായി ഉടമകള്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് സമരം പിന്‍വലിച്ചത്.സ്വകാര്യ ബസുകള്‍ കെഎസ്ആര്‍ടിസിയുടെ വെറ്റ് ലീസില്‍ എടുക്കാനും പത്മകുമാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നിയമാനുസൃതമായി നടപ്പിലാക്കാനും തീരുമാനമായിട്ടുണ്ട്.

## Article Content

**പേരാമ്പ്ര; **സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. ഗതാഗത വകുപ്പ് മന്ത്രി സി.പി ജോണുമായി ഉടമകള്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് സമരം പിന്‍വലിച്ചത്.സ്വകാര്യ ബസുകള്‍ കെഎസ്ആര്‍ടിസിയുടെ വെറ്റ് ലീസില്‍ എടുക്കാനും പത്മകുമാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നിയമാനുസൃതമായി നടപ്പിലാക്കാനും തീരുമാനമായിട്ടുണ്ട്.

ബസ് ചാര്‍ജ് വര്‍ധനവ് സംബന്ധിച്ചും വിദ്യാര്‍ത്ഥി കണ്‍സഷന്‍ നിരക്ക് ഉയര്‍ത്തുന്നത് സംബന്ധിച്ചും നിലവില്‍ തീരുമാനമെടുക്കാന്‍ കഴിയില്ലെന്ന് മന്ത്രി ബസ് ഉടമകളെ അറിയിച്ചു.

കെഎസ്ആര്‍ടിസി പ്രിയദര്‍ശിനി പദ്ധതിയെ കുറിച്ചുള്ള പഠനത്തിനായി സംസ്ഥാന സര്‍ക്കാര്‍ കമ്മിറ്റി രൂപീകരിച്ചിരുന്നു. സര്‍വീസുകള്‍ സംബന്ധിച്ച് പഠിക്കാനാണ് കമ്മിറ്റിയെ നിയോഗിച്ചിരിക്കുന്നത്. സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി മെമ്പര്‍ സുരേഷ് ബാബുവാണ് കമ്മിറ്റി ചെയര്‍മാന്‍.

കെഎസ്ആര്‍ടിസി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജിപി പ്രദീപ്കുമാര്‍, നാറ്റ് പാക്ക് ടെക്‌നിക്കല്‍ ഓഫീസര്‍ ആര്‍.ജെ സഞ്ജയ് എന്നിവരാണ് കമ്മിറ്റി അംഗങ്ങള്‍. സീനിയര്‍ ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ സിവിഎം ഷെരീഷ് കണ്‍വീനറുമായാണ് സമിതി. ആറാഴ്ചയ്ക്കകം സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദ്ദേശം. 

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/389511/kerala-private-bus-strike-withdrawn-transport-minister-talks)