---
title: "ടി.എം. ജേക്കബിന്റെ പതിനഞ്ചാം ചരമവാര്‍ഷികം ആചരിച്ചു"
english_title: "TM Jacob 15th Death Anniversary Observed by Kerala Congress Kozhikode District Committee"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/389579/tm-jacob-15th-death-anniversary-kerala-congress-kozhikode-perambra"
published_at: "2026-10-31T10:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae57de83b109_der.JPG"
keywords: ["Kerala Congress Jacob", "Perambra News", "C Veerankutty", "KP Radhakrishnan"]
---

# ടി.എം. ജേക്കബിന്റെ പതിനഞ്ചാം ചരമവാര്‍ഷികം ആചരിച്ചു

> **Lead Summary:** **പേരാമ്പ്ര: **കേരളാ കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായിരുന്ന ടി.എം. ജേക്കബിന്റെ പതിനഞ്ചാം ചരമ വാര്‍ഷികം പാര്‍ട്ടി കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ആചരിച്ചു. പേരാമ്പ്രയില്‍ നടന്ന ചടങ്ങില്‍ നേതാവിന്റെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി.

## Article Content

**പേരാമ്പ്ര: **കേരളാ കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായിരുന്ന ടി.എം. ജേക്കബിന്റെ പതിനഞ്ചാം ചരമ വാര്‍ഷികം പാര്‍ട്ടി കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ആചരിച്ചു. പേരാമ്പ്രയില്‍ നടന്ന ചടങ്ങില്‍ നേതാവിന്റെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി.

അനുസ്മരണ പരിപാടി സംസ്ഥാന ജനറല്‍ സെക്രട്ടറി സി. വീരാന്‍കുട്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.പി. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഭാരവാഹികളായ രാജന്‍ വര്‍ക്കി, മനോജ് ആവള, പ്രദീപ് ചോമ്പാല, പ്രദീഷ് കാപ്പുങ്കര, ആഷിക് അശോക്, വി.ഡി. ജോസ്, എം. സജേഷ്, കെ. അബ്ദുള്‍ നാസര്‍, രാംദാസ് കൂത്താളി, കെ.എം. ശൈലേഷ് എന്നിവര്‍ സംസാരിച്ചു.

ടി.എം. ജേക്കബിന്റെ രാഷ്ട്രീയ ജീവിതവും കേരളത്തിന് നല്‍കിയ സംഭാവനകളും നേതാക്കള്‍ അനുസ്മരിച്ചു. സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ എറണാകുളത്ത് നടത്തുന്ന അനുസ്മരണ സമ്മേളനം വിജയിപ്പിക്കാനും യോഗത്തില്‍ തീരുമാനിച്ചു. ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ ചടങ്ങില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/389579/tm-jacob-15th-death-anniversary-kerala-congress-kozhikode-perambra)