---
title: "നൊച്ചാട് ഗ്രാമപഞ്ചായത്ത് സ്‌കൂള്‍ കലോത്സവം വാളൂര്‍ ജിഎല്‍പി സ്‌കൂളില്‍ സമാപിച്ചു"
english_title: "Nochad Grama Panchayat School Kalolsavam Concludes at Valoor GLP School"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/389619/nochad-grama-panchayat-school-kalolsavam-concludes-valoor-glp-school"
published_at: "2026-10-31T14:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae5aa9b0966a_mini.JPG"
keywords: ["Valoor GLP School", "Perambra News", "Bala Kalolsavam"]
---

# നൊച്ചാട് ഗ്രാമപഞ്ചായത്ത് സ്‌കൂള്‍ കലോത്സവം വാളൂര്‍ ജിഎല്‍പി സ്‌കൂളില്‍ സമാപിച്ചു

> **Lead Summary:** നൊച്ചാട്: വിദ്യാര്‍ത്ഥികളിലെ കലാഭിരുചി കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രൈമറി വിദ്യാലയങ്ങള്‍ക്ക് വേണ്ടി നടത്തിയ സ്‌കൂള്‍ കലോത്സവം ആരവം വാളൂര്‍ ജിഎല്‍പി സ്‌കൂളില്‍ സമാപിച്ചു. ബാലകലോത്സവം, അറബി സാഹിത്യോത്സവം എന്നിങ്ങനെ രണ്ടു ദിനങ്ങളിലായി അരങ്ങേറിയ കലോത്സവം നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിജി കൊട്ടാരക്കല്‍ ഉദ്ഘാടനം ചെയ്തു.

## Article Content

നൊച്ചാട്: വിദ്യാര്‍ത്ഥികളിലെ കലാഭിരുചി കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രൈമറി വിദ്യാലയങ്ങള്‍ക്ക് വേണ്ടി നടത്തിയ സ്‌കൂള്‍ കലോത്സവം ആരവം വാളൂര്‍ ജിഎല്‍പി സ്‌കൂളില്‍ സമാപിച്ചു. ബാലകലോത്സവം, അറബി സാഹിത്യോത്സവം എന്നിങ്ങനെ രണ്ടു ദിനങ്ങളിലായി അരങ്ങേറിയ കലോത്സവം നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിജി കൊട്ടാരക്കല്‍ ഉദ്ഘാടനം ചെയ്തു.

സമാപന സമ്മേളനം പേരാമ്പ്ര ബ്ലോക്ക് പ്രസിഡന്റ് മിനി വട്ടക്കണ്ടി ഉദ്ഘാടനം ചെയ്തു. ജനറല്‍ കണ്‍വീനര്‍ എം സതീശന്‍ സ്വാഗതം പറഞ്ഞു. നൊച്ചാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി ബാബുരാജ് അധ്യക്ഷത വഹിച്ചു. പിന്നണി ഗായകന്‍ വീനീത് പേരാമ്പ്ര മുഖ്യ അതിഥിയായി. വിജയികള്‍ക്കുള്ള ട്രോഫി വിതരണം നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിജി കൊട്ടാരക്കല്‍ നിര്‍വഹിച്ചു.

പ്രൈമറി തലം മുതല്‍ കുട്ടികളില്‍ കലാപരമായ കഴിവുകള്‍ വളര്‍ത്തിയെടുക്കാന്‍ ഇത്തരം കലോത്സവങ്ങള്‍ സഹായിക്കുമെന്ന് സമാപന സമ്മേളനത്തില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. വിവിധ സ്‌കൂളുകളില്‍ നിന്നായി നിരവധി വിദ്യാര്‍ത്ഥികള്‍ മത്സരങ്ങളില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/389619/nochad-grama-panchayat-school-kalolsavam-concludes-valoor-glp-school)