---
title: "ആസ്തമയും അലര്‍ജിയുമുള്ള കുഞ്ഞുങ്ങള്‍ക്ക് പേരാമ്പ്രയില്‍ സൗജന്യ പരിശോധന ക്യാമ്പ്"
english_title: "Free Medical Camp for Children with Asthma and Allergy at Koothali Mithra Clinic Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/389627/free-children-asthma-allergy-camp-koothali-mithra-clinic-perambra"
published_at: "2026-10-31T14:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae5b6e88b101_ath.JPG"
keywords: []
---

# ആസ്തമയും അലര്‍ജിയുമുള്ള കുഞ്ഞുങ്ങള്‍ക്ക് പേരാമ്പ്രയില്‍ സൗജന്യ പരിശോധന ക്യാമ്പ്

> **Lead Summary:** **പേരാമ്പ്ര: **ആസ്തമയും അലര്‍ജിയും പോലുള്ള രോഗങ്ങള്‍ അനുഭവിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് കൂത്താളി മിത്ര ക്ലിനിക്കിന്റെ ആഭിമുഖ്യത്തില്‍ പ്രത്യേക സൗജന്യ പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു. ആസ്തമക്കും അലര്‍ജിക്കും പുറമേ മറ്റു രോഗങ്ങളുള്ള കുഞ്ഞുങ്ങള്‍ക്കും ക്യാമ്പില്‍ പങ്കെടുക്കാവുന്നതാണ്.

## Article Content

**പേരാമ്പ്ര: **ആസ്തമയും അലര്‍ജിയും പോലുള്ള രോഗങ്ങള്‍ അനുഭവിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് കൂത്താളി മിത്ര ക്ലിനിക്കിന്റെ ആഭിമുഖ്യത്തില്‍ പ്രത്യേക സൗജന്യ പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു. ആസ്തമക്കും അലര്‍ജിക്കും പുറമേ മറ്റു രോഗങ്ങളുള്ള കുഞ്ഞുങ്ങള്‍ക്കും ക്യാമ്പില്‍ പങ്കെടുക്കാവുന്നതാണ്.

പ്രശസ്ത പീഡിയാട്രീഷനും അലര്‍ജി സ്‌പെഷലിസ്റ്റുമായ ഡോ. ഷെഫിന്‍ സി മുഹമ്മദിന്റെ നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിക്കപ്പെടുന്നത്. സൗജന്യ രജിസ്‌ട്രേഷന്‍, പീഡിയാട്രീഷന്റെ സൗജന്യ പരിശോധന എന്നിവയ്ക്ക് പുറമേ ലാബ് ടെസ്റ്റുകള്‍ക്ക് 25 ശതമാനം ഡിസ്‌കൗണ്ടും ലഭ്യമാകും.

ഞായറാഴ്ച ഉച്ചയ്ക്ക് 3 മണി മുതല്‍ 5 മണി വരെയാണ് ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 50 പേര്‍ക്കാണ് ആനുകൂല്യം ലഭ്യമാവുക. കുഞ്ഞുങ്ങളുടെ ആസ്തമ, അലര്‍ജി സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് വിദഗ്ധ പരിശോധനയും മാര്‍ഗനിര്‍ദേശവും ഈ ക്യാമ്പിലൂടെ ലഭ്യമാകും. മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതിനായി 9072 040302 എന്ന നമ്പറില്‍ വിളിക്കാവുന്നതാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/389627/free-children-asthma-allergy-camp-koothali-mithra-clinic-perambra)