---
title: "പാലിയേറ്റീവ് ഉപകരണങ്ങള്‍ കൈമാറി ; ഉമ്മന്‍ ചാണ്ടി ജന്മദിനത്തില്‍ കാരുണ്യ സ്പര്‍ശം"
english_title: "Perambra Agricultural Welfare Society Donates Palliative Equipment on Oommen Chandy Birthday"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/389648/palliative-equipment-donation-oommen-chandy-birthday-perambra"
published_at: "2026-10-31T16:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae5ca263279d_pali.JPG"
keywords: ["Palliative Care", "ORMA Palliative", "Oommen Chandy Birthday", "Karunya Sparsham"]
---

# പാലിയേറ്റീവ് ഉപകരണങ്ങള്‍ കൈമാറി ; ഉമ്മന്‍ ചാണ്ടി ജന്മദിനത്തില്‍ കാരുണ്യ സ്പര്‍ശം

> **Lead Summary:** **പേരാമ്പ്ര: **മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ 83-ാം ജന്മദിനത്തില്‍ പേരാമ്പ്ര അഗ്രികള്‍ച്ചറല്‍ വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പാലിയേറ്റീവ് ഉപകരണങ്ങള്‍ കൈമാറി. ചങ്ങരോത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഉമ്മന്‍ ചാണ്ടി റിലീഫ് ആന്‍ഡ് മെമ്മോറിയല്‍ ആക്ടിവിറ്റീസ് ഓര്‍മ പാലിയേറ്റീവ് കെയറിനാണ് പാലിയേറ്റീവ് ഉപകരണങ്ങള്‍ നല്‍കിയത്.

## Article Content

**പേരാമ്പ്ര: **മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ 83-ാം ജന്മദിനത്തില്‍ പേരാമ്പ്ര അഗ്രികള്‍ച്ചറല്‍ വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പാലിയേറ്റീവ് ഉപകരണങ്ങള്‍ കൈമാറി. ചങ്ങരോത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഉമ്മന്‍ ചാണ്ടി റിലീഫ് ആന്‍ഡ് മെമ്മോറിയല്‍ ആക്ടിവിറ്റീസ് ഓര്‍മ പാലിയേറ്റീവ് കെയറിനാണ് പാലിയേറ്റീവ് ഉപകരണങ്ങള്‍ നല്‍കിയത്.

ഒക്ടോബര്‍ 31 ഓര്‍മ പാലിയേറ്റീവ് കാരുണ്യ സ്പര്‍ശ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായാണ് ഉപകരണങ്ങള്‍ ഏറ്റുവാങ്ങിയത്. അഗ്രികള്‍ച്ചറല്‍ വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ സൊസൈറ്റി പ്രസിഡന്റ് രവീന്ദ്രന്‍ കേളോത്ത് പാലിയേറ്റീവ് ഉപകരണങ്ങള്‍ ഓര്‍മ ചെയര്‍മാന്‍ ഇ.ടി സരീഷിന് കൈമാറി.

സൊസൈറ്റി ഡയറക്ടര്‍ ഡോ. എം.എം സനല്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. ഓര്‍മ സെക്രട്ടറി പ്രകാശന്‍ കന്നാട്ടി സ്വാഗതം പറഞ്ഞ ചടങ്ങില്‍ എന്‍.ടി ജിതേഷ്, പി.കെ ലിജു, എം.കെ മനോജ് കുമാര്‍, പി.എം ശ്രീനിവാസന്‍, ഷിബു ബി.കെ നന്ദനം, ദേവരാജ് കന്നാട്ടി തുടങ്ങിയവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/389648/palliative-equipment-donation-oommen-chandy-birthday-perambra)