---
title: "പേരാമ്പ്രയില്‍ ഇന്ന് ഹോട്ടല്‍ സമരം ആരംഭിക്കും; സര്‍വ്വകക്ഷി സമരസമിതി"
english_title: "Perambra Hotel Strike From Tomorrow Over Unjustified Price Hike"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/389689/perambra-hotel-strike-tomorrow-price-hike-protest"
published_at: "2026-10-31T23:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae62c4e20136_hoooooooooo.JPG"
keywords: ["Perambra Hotel Strike", "Hotel Price Hike", "Sarvaksahi Samara Samithi", "Traders Association"]
---

# പേരാമ്പ്രയില്‍ ഇന്ന് ഹോട്ടല്‍ സമരം ആരംഭിക്കും; സര്‍വ്വകക്ഷി സമരസമിതി

> **Lead Summary:** പേരാമ്പ്ര: പേരാമ്പ്രയിലെ ഹോട്ടലുകളിലെ അന്യായമായ വിലവര്‍ദ്ധനവിനെതിരെ ഇന്ന് മുതല്‍ സമരം ആരംഭിക്കുവാന്‍ സര്‍വ്വകക്ഷി ആഭിമുഖ്യത്തിലുള്ള സംയുക്ത സമര സമിതി തീരുമാനിച്ചു. പേരാമ്പ്രയിലെ വില വര്‍ദ്ധിപ്പിച്ച മുഴുവന്‍ ഹോട്ടലുകള്‍ക്കു മുന്‍പിലും സമരം ഉണ്ടാകുമെന്ന് നേതാക്കള്‍ അറിയിച്ചു.

## Article Content

പേരാമ്പ്ര: പേരാമ്പ്രയിലെ ഹോട്ടലുകളിലെ അന്യായമായ വിലവര്‍ദ്ധനവിനെതിരെ ഇന്ന് മുതല്‍ സമരം ആരംഭിക്കുവാന്‍ സര്‍വ്വകക്ഷി ആഭിമുഖ്യത്തിലുള്ള സംയുക്ത സമര സമിതി തീരുമാനിച്ചു. പേരാമ്പ്രയിലെ വില വര്‍ദ്ധിപ്പിച്ച മുഴുവന്‍ ഹോട്ടലുകള്‍ക്കു മുന്‍പിലും സമരം ഉണ്ടാകുമെന്ന് നേതാക്കള്‍ അറിയിച്ചു.

കാലത്ത് 10 മണിക്ക് സമരസമിതിയുടെ ആഭിമുഖ്യത്തില്‍ കമ്മ്യൂണിറ്റി ഹാള്‍ പരിസരത്ത് നിന്ന് ആരംഭിക്കുന്ന പ്രകടനത്തോടു കൂടിയാണ് സമര പരിപാടികള്‍ ആരംഭിക്കുന്നത്. ഹോട്ടലുകളിലും കൂള്‍ബാറുകളിലും അമിത വില ഈടാക്കുന്നു എന്നാരോപിച്ച് പേരാമ്പ്രയില്‍ സമര സമിതി ആഹ്വാനം ചെയ്ത സമരത്തിന് വ്യാപക പിന്തുണയാണ് ലഭിക്കുന്നത്.

അതേസമയം ഹോട്ടലുകളില്‍ ആഹ്വാനം ചെയ്ത സമരം പിന്‍വലിക്കണമെന്ന് വ്യാപാരി വ്യവസായി സംയുക്ത സമിതി നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. വില വര്‍ധനവിന് പിന്നിലെ കാരണങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നാണ് വ്യാപാരി സംഘടനയുടെ നിലപാട്.

എന്നാല്‍ ഉപഭോക്താക്കളെ കൊള്ളയടിക്കുന്ന രീതിയിലുള്ള വില വര്‍ധനവ് അംഗീകരിക്കാനാകില്ലെന്നും സമരം ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്നും സംയുക്ത സമര സമിതി നേതാക്കള്‍ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/389689/perambra-hotel-strike-tomorrow-price-hike-protest)