---
title: "കിഴക്കന്‍ പേരാമ്പ്ര പാലയാട് ശ്രീകൃഷ്ണക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന മഹോത്സവവും സര്‍പ്പബലിയും "
english_title: "Dedication Day Festival and Snake Sacrifice at East Perambra Palayad Shree Krishna Temple"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/38977/dedication-day-festival-and-snake-sacrifice-at-east-perambra-palayad-shree-krishna-temple"
published_at: "2022-04-23T20:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62641855e9fc8_dddd.jpg"
keywords: []
---

# കിഴക്കന്‍ പേരാമ്പ്ര പാലയാട് ശ്രീകൃഷ്ണക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന മഹോത്സവവും സര്‍പ്പബലിയും 

> **Lead Summary:** **പേരാമ്പ്ര: **കിഴക്കന്‍ പേരാമ്പ്ര പാലയാട് ശ്രീകൃഷ്ണക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന മഹോത്സവവും സര്‍പ്പബലിയും ഏപ്രില്‍ 24, 25, 26 തിയ്യതികളില്‍ നടക്കും.

## Article Content

**പേരാമ്പ്ര: **കിഴക്കന്‍ പേരാമ്പ്ര പാലയാട് ശ്രീകൃഷ്ണക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന മഹോത്സവവും സര്‍പ്പബലിയും ഏപ്രില്‍ 24, 25, 26 തിയ്യതികളില്‍ നടക്കും.

ഏപ്രില്‍ 25ന് കാലത്ത് ക്ഷേത്ര ചടങ്ങുകള്‍ക്ക് പുറമേ തിരുമുന്‍പില്‍ പണികഴിപ്പിച്ച ശാന്തി മഠത്തില്‍ തന്ത്രി മുഖേന ഗണപതിഹോമം നടക്കും.

തുടര്‍ന്ന് കാലത്ത് 9 മണിക്ക് കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സംപൂജ്യ ചിദാനന്ദപുരി സ്വാമികള്‍ ശാന്തിമഠം സമര്‍പ്പണം നടത്തി അനുഗ്രഹപ്രഭാഷണം നടത്തും.

വൈകുന്നേരം ഭക്തി സേവ, വിശേഷാല്‍ പൂജകള്‍ എന്നിവയുമുണ്ടാകും. ദീപാരാധനയ്ക്കുശേഷം പ്രാദേശിക കലാകാരന്മാര്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും നടക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/38977/dedication-day-festival-and-snake-sacrifice-at-east-perambra-palayad-shree-krishna-temple)