---
title: "ലഹരിക്കെതിരെ ശിക്ഷാ നടപടി കടുപ്പിക്കണം: ലഹരി നിര്‍മ്മാര്‍ജ്ജന സമിതി"
english_title: "Perambra LNS Demands Stricter Punishment Against Drug Offenders"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/389777/perambra-lns-stricter-action-against-drug-cases-operation-thufan"
published_at: "2026-11-01T19:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae7441d00ada_co.JPG"
keywords: ["Perambra LNS", "Operation Thufan", "Kerala Drug Abuse", "Lahaari Nirmarjana Samithi"]
---

# ലഹരിക്കെതിരെ ശിക്ഷാ നടപടി കടുപ്പിക്കണം: ലഹരി നിര്‍മ്മാര്‍ജ്ജന സമിതി

> **Lead Summary:** **പേരാമ്പ്ര:** ലഹരിയുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്നവര്‍ നിയമത്തിന്റെ പഴുത് ഉപയോഗിച്ച് രക്ഷപ്പെടുന്ന സാഹചര്യം ഇല്ലാതാക്കാന്‍ ശിക്ഷാ നടപടികള്‍ കൂടുതല്‍ കാര്യക്ഷമമാക്കണമെന്ന് ലഹരി നിര്‍മ്മാര്‍ജ്ജന സമിതി പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

## Article Content

**പേരാമ്പ്ര:** ലഹരിയുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്നവര്‍ നിയമത്തിന്റെ പഴുത് ഉപയോഗിച്ച് രക്ഷപ്പെടുന്ന സാഹചര്യം ഇല്ലാതാക്കാന്‍ ശിക്ഷാ നടപടികള്‍ കൂടുതല്‍ കാര്യക്ഷമമാക്കണമെന്ന് ലഹരി നിര്‍മ്മാര്‍ജ്ജന സമിതി പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

കേരള സര്‍ക്കാരിന്റെ ഓപ്പറേഷന്‍ തൂഫാന്‍ ലഹരി വ്യാപനത്തെ ഒരു പരിധി വരെ തടയിടാന്‍ സഹായകമായിട്ടുണ്ടെന്ന് യോഗം വിലയിരുത്തി. രണ്ടാം ഘട്ടമായ തൂഫാന്‍ തദ്ദേശം ജന പങ്കാളിത്തത്തോടെ നടത്താന്‍ തീരുമാനിച്ച ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ യോഗം അഭിനന്ദിച്ചു.

ലഹരിക്കെതിരെ മൂന്ന് മാസം നീണ്ടുനില്‍ക്കുന്ന വിവിധ പ്രവര്‍ത്തന പരിപാടികള്‍ക്ക് യോഗം രൂപം നല്‍കി. സ്‌കൂളുകള്‍, കോളെജുകള്‍ കേന്ദ്രീകരിച്ച് ബോധവല്‍ക്കരണ ക്ലാസുകള്‍, വീടുകള്‍ തോറുമുള്ള പ്രചാരണം എന്നിവ നടത്താന്‍ തീരുമാനിച്ചു.

യോഗം എല്‍എന്‍എസ് കോഴിക്കോട് നോര്‍ത്ത് ജില്ലാ സെക്രട്ടറി അബ്ദുല്‍ കരീം കോച്ചേരി ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര മണ്ഡലം പ്രസിഡണ്ട് പട്ടയാട്ട് അബ്ദുള്ള അധ്യക്ഷത വഹിച്ചു. സെക്രട്ടറി ചേറമ്പറ്റ മമ്മു സ്വാഗതം പറഞ്ഞു.

വനിതാ ലീഗ് മണ്ഡലം പ്രസിഡണ്ട് ഷര്‍മിന കോമത്ത്, എസ്ടിയു മണ്ഡലം പ്രസിഡണ്ട് മുജീബ് കോമത്ത്, സി.പി ഹമീദ്, പി.ടി എം ഷാഫി, സീനത്ത് തറമല്‍, കെ.എം അബ്ദുറഹ്‌മാന്‍, പി.കുഞ്ഞമ്മദ് ഹാജി, ഇ.കെ ഹസ്സന്‍ അഹമദ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/389777/perambra-lns-stricter-action-against-drug-cases-operation-thufan)