---
title: "തെക്കയില്‍ താഴെ-ചട്ടം കുറ്റി തോട്; ജല നടത്തം സംഘടിപ്പിച്ചു "
english_title: "thekkayilthazhe-chattam kutty thode ; The water walk was organized"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/38984/thekkayilthazhe-chattam-kutty-thode-the-water-walk-was-organized"
published_at: "2022-04-23T21:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62641c8160b73_dddd.jpg"
keywords: []
---

# തെക്കയില്‍ താഴെ-ചട്ടം കുറ്റി തോട്; ജല നടത്തം സംഘടിപ്പിച്ചു 

> **Lead Summary:** **നടുവണ്ണൂര്‍:** തെളിനീരിനായി നീരുറവിനൊപ്പം (ഇനി ഞാനൊഴുകട്ടെ ) പദ്ധതിയുടെ ഭാഗമായി നടുവണ്ണൂര്‍ ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ തെക്കയില്‍ താഴെ മുതല്‍ ചട്ടംകുട്ടി തോട് വഴി വെങ്ങളത്ത് കണ്ടി കടവ് വരെ ജല നടത്തം സംഘടിപ്പിച്ചു.

## Article Content

**നടുവണ്ണൂര്‍:** തെളിനീരിനായി നീരുറവിനൊപ്പം (ഇനി ഞാനൊഴുകട്ടെ ) പദ്ധതിയുടെ ഭാഗമായി നടുവണ്ണൂര്‍ ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ തെക്കയില്‍ താഴെ മുതല്‍ ചട്ടംകുട്ടി തോട് വഴി വെങ്ങളത്ത് കണ്ടി കടവ് വരെ ജല നടത്തം സംഘടിപ്പിച്ചു.

ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. അനിത ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.പി. ദാമോദരന്‍ അധ്യക്ഷനായി. മോഹനന്‍ മണലില്‍ പഠന ക്ലാസ് നടത്തി.

വൈസ് പ്രസിഡന്റ് പി.കെ. നിഷ, ബ്ലോക്ക് മെംബര്‍ എം.കെ. ജലീല്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ടി.സി.സുരേന്ദ്രന്‍, സുധീഷ് ചെറുവത്ത്, മെംബര്‍മാരായ ധന്യ സതീഷന്‍, സജ്ന അസ്‌കര്‍ , കെ.കെ. സൗദ, പി.സുജ, കെ.ഷാഹിന, ടി. നിസാര്‍, സി.കെ.സോമന്‍, പി.പി.രജില, സദാനന്ദന്‍ പാറക്കല്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എന്‍. ആലി, സത്യന്‍ മേലേടത്ത്, ആനന്ദന്‍ കുന്തിലോട്ട്, കെ.ടി.കെ. റഷീദ്, ടി.എം. ഇബ്രാഹിം ഹാജി, പി.കെ.നാരായണന്‍, പാടശേഖര സമിതി കണ്‍വീനര്‍ വി.കെ. സിദ്ധീഖ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/38984/thekkayilthazhe-chattam-kutty-thode-the-water-walk-was-organized)