---
title: "പേരാമ്പ്രയിൽ വയോധികക്കെതിരെ ലൈംഗിക അതിക്രമം - പ്രതി അറസ്റ്റിൽ"
english_title: "Elderly Woman Sexual Assault Perambra Accused Arrested"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/389857/perambra-elderly-woman-assault-accused-arrested"
published_at: "2026-11-02T11:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae82818bb2ad_devar.JPG"
keywords: ["Perambra Assault Case", "Elderly Woman Attack", "Perambra Police Arrest", "Tulasidasan Babu"]
---

# പേരാമ്പ്രയിൽ വയോധികക്കെതിരെ ലൈംഗിക അതിക്രമം - പ്രതി അറസ്റ്റിൽ

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്രയില്‍ വയോധികക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ ആള്‍ അറസ്റ്റില്‍. വയനാട് കമ്പളക്കാട് കാവുവയല്‍ തുളസീദാസന്‍ എന്ന ബാബുവിനെയാണ് പേരാമ്പ്ര പൊലീസ് അറസ്റ്റ് ചെയ്തത്.2025 ജൂലൈ മാസത്തിലായിരുന്നു സംഭവം.

## Article Content

**പേരാമ്പ്ര: **പേരാമ്പ്രയില്‍ വയോധികക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ ആള്‍ അറസ്റ്റില്‍. വയനാട് കമ്പളക്കാട് കാവുവയല്‍ തുളസീദാസന്‍ എന്ന ബാബുവിനെയാണ് പേരാമ്പ്ര പൊലീസ് അറസ്റ്റ് ചെയ്തത്.2025 ജൂലൈ മാസത്തിലായിരുന്നു സംഭവം.

ഇയാള്‍ നിരന്തരം വയോധികയെ ഫോണിലൂടെ ശല്യപ്പെടുത്തുകയും എതിര്‍ത്തപ്പോള്‍ വീട്ടിലെത്തി വയോധികയ്ക്ക് നേരെ ലൈംഗിക അതിക്രമം നടത്തുകയുമായിരുന്നു. സംഭവം പുറത്തു പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

ഇതുകൂടാതെ അന്‍പതിനായിരം രൂപയും മൂന്നു പവന്‍ സ്വര്‍ണാഭരണങ്ങളും ഇയാള്‍ കൈക്കലാക്കിയതായും പരാതിയുണ്ട്. പേരാമ്പ്ര പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

പേരാമ്പ്ര സബ് ഇന്‍സ്‌പെക്ടര്‍ സൂരജിന്റെ നേതൃത്വത്തില്‍ എസ്‌സിപിഒ പി.എം സുധീഷ് , സിപിഒമാരായ സൗമ്യ, ജയ്ജിത് തുടങ്ങിയവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

വഞ്ചന, കളവ്, സ്ത്രീകള്‍ക്കെതിരായ അതിക്രമം തുടങ്ങി 28 ഓളം മറ്റ് കേസുകള്‍ പ്രതിയുടെ പേരിലുണ്ടെന്ന് പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്ത് കണ്ണൂര്‍ ജില്ലാ ജയിലിലേക്ക് അയച്ചു. 

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/389857/perambra-elderly-woman-assault-accused-arrested)