---
title: "കല്ലോട് ഹോസ്പിറ്റലിൽ ഒ.പി ടിക്കറ്റ് ചാർജ് വർധനവ് പിൻവലിക്കണം - രഞ്ജിത്ത് മലയിൽ"
english_title: "Kallod Hospital OP Ticket Charge Hike Withdraw AAP Ranjith Malayi"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/389865/kallod-hospital-op-ticket-hike-protest-ranjith-malayi-aap"
published_at: "2026-11-02T11:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae831ff9f982_devar.JPG"
keywords: ["Kallod Hospital", "OP Ticket Hike", "Ranjith Malayi", "Aam Aadmi Party Kerala"]
---

# കല്ലോട് ഹോസ്പിറ്റലിൽ ഒ.പി ടിക്കറ്റ് ചാർജ് വർധനവ് പിൻവലിക്കണം - രഞ്ജിത്ത് മലയിൽ

> **Lead Summary:** **കല്ലോട്: **കല്ലോട് ഹോസ്പിറ്റലില്‍ പുതുക്കിയ ഒപി ടിക്കറ്റ് ചാര്‍ജ് വര്‍ധനവ് ഉടന്‍ പിന്‍വലിക്കണമെന്ന് ആം ആദ്മി പാര്‍ട്ടി സ്റ്റേറ്റ് കൗണ്‍സില്‍ അംഗം രഞ്ജിത്ത് മലയില്‍ ആവശ്യപ്പെട്ടു.

## Article Content

**കല്ലോട്: **കല്ലോട് ഹോസ്പിറ്റലില്‍ പുതുക്കിയ ഒപി ടിക്കറ്റ് ചാര്‍ജ് വര്‍ധനവ് ഉടന്‍ പിന്‍വലിക്കണമെന്ന് ആം ആദ്മി പാര്‍ട്ടി സ്റ്റേറ്റ് കൗണ്‍സില്‍ അംഗം രഞ്ജിത്ത് മലയില്‍ ആവശ്യപ്പെട്ടു.

സാധാരണക്കാരായ രോഗികള്‍ ഏറെ ആശ്രയിക്കുന്ന സര്‍ക്കാര്‍ ആശുപത്രിയില്‍ ഒ.പി ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ച നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു.

നിലവിലെ സാമ്പത്തിക പ്രതിസന്ധിക്കിടയിലും ചികിത്സാ ചെലവ് വര്‍ധിപ്പിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല.സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യവും മികച്ചതുമായ ചികിത്സ ഉറപ്പാക്കേണ്ടതിന് പകരം ഫീസ് വര്‍ധിപ്പിച്ച് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന നിലപാട് തിരുത്തണമെന്ന് രഞ്ജിത്ത് മലയില്‍ ആവശ്യപ്പെട്ടു.

പാവപ്പെട്ട രോഗികള്‍ക്ക് ഈ വര്‍ധനവ് വലിയ പ്രയാസമുണ്ടാക്കും.ആരോഗ്യ മേഖലയില്‍ ജനകീയമായ തീരുമാനങ്ങള്‍ എടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/389865/kallod-hospital-op-ticket-hike-protest-ranjith-malayi-aap)