---
title: "എം.കെ. പ്രേംനാഥ് അനുസ്മരണം നടത്തി കിസാന്‍ ജനത നൊച്ചാട് പഞ്ചായത്ത് കമ്മിറ്റി"
english_title: "MK Premnath Memorial Meeting Held by Kisan Janata Nochad Committee"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/389886/mk-premnath-memorial-kisan-janata-nochad-perambra"
published_at: "2026-11-02T13:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae848079bb37_mk-premnath-memorial-kisan-janata-nochad-perambra.JPG"
keywords: ["Kisan Janata Perambra", "Socialist Leader Memorial", "Valsan Edakodan", "Perambra News"]
---

# എം.കെ. പ്രേംനാഥ് അനുസ്മരണം നടത്തി കിസാന്‍ ജനത നൊച്ചാട് പഞ്ചായത്ത് കമ്മിറ്റി

> **Lead Summary:** **പേരാമ്പ്ര: **മുന്‍ എംഎല്‍എയും പ്രമുഖ സോഷ്യലിസ്റ്റ് നേതാവുമായിരുന്ന അഡ്വ: എം.കെ. പ്രേംനാഥിന്റെ മൂന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് കിസാന്‍ ജനത നൊച്ചാട് പഞ്ചായത്ത് കമ്മിറ്റി അനുസ്മരണം സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര: **മുന്‍ എംഎല്‍എയും പ്രമുഖ സോഷ്യലിസ്റ്റ് നേതാവുമായിരുന്ന അഡ്വ: എം.കെ. പ്രേംനാഥിന്റെ മൂന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് കിസാന്‍ ജനത നൊച്ചാട് പഞ്ചായത്ത് കമ്മിറ്റി അനുസ്മരണം സംഘടിപ്പിച്ചു.

കിസാന്‍ ജനത സംസ്ഥാന ജനറല്‍ സെക്രട്ടറി വല്‍സന്‍ എടക്കോടന്‍ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു. സോഷ്യലിസ്റ്റ് മൂല്യങ്ങളെ ഹൃദയം കൊണ്ട് പ്രതിഫലിപ്പിച്ച നേതാവായിരുന്നു എം.കെ പ്രേംനാഥ് എന്ന് അദ്ദേഹം പറഞ്ഞു.

സാധാരണക്കാരുടെ പ്രശ്‌നങ്ങളില്‍ നിരന്തരം ഇടപെട്ടിരുന്ന അദ്ദേഹത്തിന്റെ ജീവിതം പുതുതലമുറയ്ക്ക് മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന് കേരളത്തില്‍ വേരോട്ടമുണ്ടാക്കുന്നതില്‍ പ്രേംനാഥ് വഹിച്ച പങ്ക് വലുതാണെന്നും കര്‍ഷകരുടെയും തൊഴിലാളികളുടെയും അവകാശങ്ങള്‍ക്കായി അദ്ദേഹം നടത്തിയ പോരാട്ടങ്ങള്‍ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടെന്നും യോഗം വിലയിരുത്തി.

കെ.എം. കുഞ്ഞികൃഷ്ണന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ലത്തീഫ് വെള്ളിയോട്ട്, സി.എച്ച് ബാബു, വി.കെ. ഭാസ്‌കരന്‍, സി കുഞ്ഞിക്കണാരന്‍ നായര്‍, കെ.എം. അബ്ദുള്ള ഹാജി തുടങ്ങിയവര്‍ സംസാരിച്ചു. നിരവധി സോഷ്യലിസ്റ്റ് പ്രവര്‍ത്തകരും നാട്ടുകാരും അനുസ്മരണ ചടങ്ങില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/389886/mk-premnath-memorial-kisan-janata-nochad-perambra)