---
title: "കൂത്താളി എൻ.എസ്.എസ് കരയോഗം ജനറൽ ബോഡി യോഗം നടന്നു - ഭാരവാഹികളെ തെരഞ്ഞെടുത്തു"
english_title: "NSS Koothali Karayogam General Body Meeting Office Bearers Elected"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/389888/nss-koothali-karayogam-general-body-meeting-office-bearers"
published_at: "2026-11-02T13:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae847ff886f0_devar.JPG"
keywords: ["NSS Koothali", "Karayogam General Body", "Perambra NSS", "MC Manoj Kumar"]
---

# കൂത്താളി എൻ.എസ്.എസ് കരയോഗം ജനറൽ ബോഡി യോഗം നടന്നു - ഭാരവാഹികളെ തെരഞ്ഞെടുത്തു

> **Lead Summary:** **പേരാമ്പ്ര: **കൂത്താളി എന്‍എസ്എസ് കരയോഗം ജനറല്‍ ബോഡി യോഗം നടന്നു. ജനറല്‍ ബോഡി യോഗം താലൂക്ക് യൂണിയന്‍ വൈസ് പ്രസിഡന്റ് എം.സി. മനോജ് കുമാര്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര: **കൂത്താളി എന്‍എസ്എസ് കരയോഗം ജനറല്‍ ബോഡി യോഗം നടന്നു. ജനറല്‍ ബോഡി യോഗം താലൂക്ക് യൂണിയന്‍ വൈസ് പ്രസിഡന്റ് എം.സി. മനോജ് കുമാര്‍ ഉദ്ഘാടനം ചെയ്തു.

താലൂക്ക് സെക്രട്ടറി കെ.കെ. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. യോഗത്തില്‍ രതീഷ് കുമാര്‍, ബാബു പി. നമ്പ്യാര്‍, രാഗേഷ് എം. നായര്‍, വിജയന്‍ നായര്‍ പരിയാരം, വി.അര്‍ജ്ജുന്‍ കൃഷ്ണ, എ.ഹരിമോഹന്‍, സി.കെ. പത്മനാഭന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

കരയോഗത്തിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവ് ചെലവ് കണക്കുകളും യോഗത്തില്‍ അവതരിപ്പിച്ചു. സമുദായ അംഗങ്ങളുടെ ക്ഷേമത്തിനും കരയോഗത്തിന്റെ വികസനത്തിനുമായുള്ള ഭാവി പദ്ധതികളെക്കുറിച്ചും ചര്‍ച്ച നടന്നു.

തുടര്‍ന്ന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി എ. ഹരിമോഹന്‍, വൈസ് പ്രസിഡന്റായി കമല ശ്രീധരന്‍ നായര്‍, സെക്രട്ടറിയായി സി.കെ.പത്മനാഭന്‍, ജോയിന്റ് സെക്രട്ടറിയായി രാഘവന്‍ നായര്‍, ഖജാന്‍ജിയായി കെ.പത്മനാഭന്‍ നായര്‍ എന്നിവരെ തെരഞ്ഞെടുത്തു. എക്‌സിക്യൂട്ടീവ് അംഗങ്ങളായി ബാലന്‍ നായര്‍, ബിജു പാറക്കാംപൊയില്‍, പി. സജീവന്‍, ബിജു രാജ് ചാത്തന്‍കോട്ട്, സവിത ശ്രീനിവാസന്‍, എന്‍.കെ. ജയപ്രിയ എന്നിവരെയും തെരഞ്ഞെടുത്തു.  

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/389888/nss-koothali-karayogam-general-body-meeting-office-bearers)