---
title: "പൂതേരി ദാമോദരന്‍ നായരുടെ 83-ാം ജന്മദിനത്തില്‍ സീനിയര്‍ സിറ്റിസണ്‍സ് ഫോറം ആദരിച്ചു"
english_title: "Kerala Senior Citizens Forum Honors Pooteri Damodaran Nair on 83rd Birthday"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/389902/kerala-senior-citizens-forum-honors-pooteri-damodaran-nair-83rd-birthday"
published_at: "2026-11-02T14:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae859206170a_kerala-senior-citizens-forum-honors-pooteri-damodaran-nair-83rd-birthday.JPG"
keywords: ["Pooteri Damodaran Nair", "Senior Citizens Forum District Conference", "Perambra News"]
---

# പൂതേരി ദാമോദരന്‍ നായരുടെ 83-ാം ജന്മദിനത്തില്‍ സീനിയര്‍ സിറ്റിസണ്‍സ് ഫോറം ആദരിച്ചു

> **Lead Summary:** **നൊച്ചാട്: **കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം മുന്‍ സംസ്ഥാന സെക്രട്ടറിയും സംഘടനയുടെ മുതിര്‍ന്ന നേതാവുമായ പൂതേരി ദാമോദരന്‍ നായരുടെ 83-ാം ജന്മദിനത്തില്‍ കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം നൊച്ചാട് പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു.

## Article Content

**നൊച്ചാട്: **കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം മുന്‍ സംസ്ഥാന സെക്രട്ടറിയും സംഘടനയുടെ മുതിര്‍ന്ന നേതാവുമായ പൂതേരി ദാമോദരന്‍ നായരുടെ 83-ാം ജന്മദിനത്തില്‍ കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം നൊച്ചാട് പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു.

തദവസരത്തില്‍ ചേര്‍ന്ന യോഗത്തില്‍ 2026 നവംബര്‍ 19 മുതല്‍ 22 വരെ കുറ്റ്യാടി, വട്ടോളി എന്നിവിടങ്ങളില്‍ നടക്കുന്ന ജില്ലാ സമ്മേളനം വിജയിപ്പിക്കുവാനും തീരുമാനിച്ചു.

പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് എം. കുഞ്ഞിരാമനുണ്ണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പൂതേരി ദാമോദരന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. സംഘടനയെ ശക്തിപ്പെടുത്തുന്നതില്‍ മുതിര്‍ന്ന അംഗങ്ങളുടെ പങ്ക് വലുതാണെന്നും ജില്ലാ സമ്മേളനം ചരിത്ര വിജയമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

യോഗത്തില്‍ ഗംഗാധര കുറുപ്പ് കല്പത്തൂര്‍, സെക്രട്ടറി രവീന്ദ്രന്‍ പുത്തലത്ത്, കെ. അബൂബക്കര്‍, അമ്മോട്ടി കൊല്ലിയില്‍, മഹമൂദ് വാളൂര്‍, ദാമോദരന്‍ നായര്‍ കൈതക്കല്‍ എന്നിവര്‍ സംസാരിച്ചു.

പൂതേരി ദാമോദരന്‍ നായരുടെ സംഘടനാ പ്രവര്‍ത്തനങ്ങളെയും സാമൂഹിക സേവനങ്ങളെയും യോഗം അനുസ്മരിച്ചു. നിരവധി സീനിയര്‍ സിറ്റിസണ്‍സ് അംഗങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/389902/kerala-senior-citizens-forum-honors-pooteri-damodaran-nair-83rd-birthday)