---
title: "തണല്‍ സ്‌നേഹക്കൂട് പന്തിരിക്കരയില്‍ ശക്തീകരണ ശില്‍പശാല സംഘടിപ്പിച്ചു"
english_title: "Thanal Snehakoodu Panthirikkara Organizes Empowerment Workshop for Volunteers"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/389910/thanal-snehakoodu-panthirikkara-empowerment-workshop-volunteers"
published_at: "2026-11-02T15:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae865bde6e35_thanal-snehakoodu-panthirikkara-empowerment-workshop-volunteers.JPG"
keywords: ["Thanal Snehakoodu", "Panthirikkara Campus", "Dr TK Abbas Ali", "Perambra News"]
---

# തണല്‍ സ്‌നേഹക്കൂട് പന്തിരിക്കരയില്‍ ശക്തീകരണ ശില്‍പശാല സംഘടിപ്പിച്ചു

> **Lead Summary:** പന്തിരിക്കര: തണല്‍ സ്‌നേഹക്കൂട് പന്തിരിക്കര ക്യാമ്പസില്‍ സ്‌നേഹക്കൂടിനോട് ചേര്‍ന്നുനില്‍ക്കുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ക്കും സ്റ്റാഫ് അംഗങ്ങള്‍ക്കുമായി ഏകദിന ശക്തീകരണ ശില്‍പശാല സംഘടിപ്പിച്ചു.

## Article Content

പന്തിരിക്കര: തണല്‍ സ്‌നേഹക്കൂട് പന്തിരിക്കര ക്യാമ്പസില്‍ സ്‌നേഹക്കൂടിനോട് ചേര്‍ന്നുനില്‍ക്കുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ക്കും സ്റ്റാഫ് അംഗങ്ങള്‍ക്കുമായി ഏകദിന ശക്തീകരണ ശില്‍പശാല സംഘടിപ്പിച്ചു.

പ്രവര്‍ത്തകരുടെ അറിവും കഴിവുകളും സേവന മനോഭാവവും കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും സ്‌നേഹക്കൂടിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും ലക്ഷ്യമിട്ടായിരുന്നു ശില്‍പശാല സംഘടിപ്പിച്ചത്.

എന്‍ഐപിഎംആര്‍ മുന്‍ ഡയറക്ടര്‍ ഡോ. ടി.കെ. അബ്ബാസ് അലി ശില്‍പശാല ഉദ്ഘാടനം ചെയ്തു. സേവന മേഖലയില്‍ മനുഷ്യത്വപരമായ സമീപനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും കരുണയുടെ മൂല്യത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

പ്രവര്‍ത്തന മേഖലയില്‍ നേരിടുന്ന വിവിധ വെല്ലുവിളികള്‍, അവയെ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനുള്ള മാര്‍ഗങ്ങള്‍, പരിചരണ മേഖലയിലെ പ്രവര്‍ത്തകരുടെ ഉത്തരവാദിത്തങ്ങള്‍ തുടങ്ങി നിരവധി കാര്യങ്ങള്‍ ശില്‍പശാലയില്‍ ചര്‍ച്ചാ വിഷയമായി.

സ്‌നേഹക്കൂട് മാനേജര്‍ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. അക്കാദമിക് കോ-ഓര്‍ഡിനേറ്റര്‍ ജി. രവി, സൈക്കോളജിസ്റ്റ് നഗിന റിയാസ് എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. കൗണ്‍സിലിംഗ്, പരിചരണ രീതികള്‍, ടീം വര്‍ക്ക് എന്നിവയെക്കുറിച്ചും വിശദമായ ചര്‍ച്ച നടന്നു. നിരവധി സന്നദ്ധ പ്രവര്‍ത്തകരും സ്റ്റാഫ് അംഗങ്ങളും ശില്‍പശാലയില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/389910/thanal-snehakoodu-panthirikkara-empowerment-workshop-volunteers)