---
title: "കൂത്താളി പഞ്ചായത്ത് പ്രവേശനോത്സവം ആശാരിക്കണ്ടി അംഗന്‍വാടിയില്‍ നടത്തി"
english_title: "Koothali Panchayat Praveshanolsavam Held at Asarikandy Anganwadi"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/389917/koothali-panchayat-praveshanolsavam-asarikandy-anganwadi"
published_at: "2026-11-02T16:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae86e913bd71_koothali-panchayat-praveshanolsavam-asarikandy-anganwadi.JPG"
keywords: ["Koothali Panchayat", "Praveshanolsavam", "Asarikandy Anganwadi", "Anganwadi Admission Festival", "Ravindran Kolath", "Koothali News"]
---

# കൂത്താളി പഞ്ചായത്ത് പ്രവേശനോത്സവം ആശാരിക്കണ്ടി അംഗന്‍വാടിയില്‍ നടത്തി

> **Lead Summary:** **കൂത്താളി: **കൂത്താളി പഞ്ചായത്ത് പ്രവേശനോത്സവം ആശാരിക്കണ്ടി അംഗന്‍വാടിയില്‍ നടത്തി. ആറാം വാര്‍ഡ് അംഗം രവീന്ദ്രന്‍ കേളോത്ത് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പുതിയതായി അംഗന്‍വാടിയിലേക്ക് എത്തിയ കുരുന്നുകള്‍ക്ക് വര്‍ണ്ണാഭമായ സ്വീകരണമാണ് നല്‍കിയത്.

## Article Content

**കൂത്താളി: **കൂത്താളി പഞ്ചായത്ത് പ്രവേശനോത്സവം ആശാരിക്കണ്ടി അംഗന്‍വാടിയില്‍ നടത്തി. ആറാം വാര്‍ഡ് അംഗം രവീന്ദ്രന്‍ കേളോത്ത് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പുതിയതായി അംഗന്‍വാടിയിലേക്ക് എത്തിയ കുരുന്നുകള്‍ക്ക് വര്‍ണ്ണാഭമായ സ്വീകരണമാണ് നല്‍കിയത്.

കുട്ടികളുടെ ആദ്യ പഠനാനുഭവം ആഹ്ലാദകരമാക്കുന്നതിനായി വിവിധ പരിപാടികളും സംഘടിപ്പിച്ചിരുന്നു. വി.പി മോഹനന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പ്രീ-സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും കുട്ടികളുടെ സമഗ്ര വികാസത്തില്‍ അംഗന്‍വാടികളുടെ പങ്കിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

റിട്ട. ഡിഇഒ പി.സി ഗോപിനാഥന്‍ മാസ്റ്റര്‍, മോഹനകൃഷ്ണന്‍, പുറായില്‍ മുഹമ്മദ്, ഷൈനി ടീച്ചര്‍, മല്ലിക രാമചന്ദ്രന്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. രക്ഷിതാക്കളും നാട്ടുകാരും കുട്ടികളും ഉള്‍പ്പെടെ നിരവധി പേര്‍ പ്രവേശനോത്സവത്തില്‍ പങ്കെടുത്തു. പുതിയ കുട്ടികള്‍ക്ക് മധുരവും പഠനോപകരണങ്ങളും വിതരണം ചെയ്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/389917/koothali-panchayat-praveshanolsavam-asarikandy-anganwadi)