---
title: "കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികള്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ്സ് റീത്ത് വെച്ച് പ്രതിഷേധിച്ചു "
english_title: "The Youth Congress protested against the anti-people measures of the Central and State Governments"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/38993/the-youth-congress-protested-against-the-anti-people-measures-of-the-central-and-state-governments"
published_at: "2022-04-23T22:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62642c433e26f_dddd.jpg"
keywords: []
---

# കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികള്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ്സ് റീത്ത് വെച്ച് പ്രതിഷേധിച്ചു 

> **Lead Summary:** ** മേപ്പയ്യൂര്‍**: മണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മേപ്പയ്യൂരില്‍ പെട്രോള്‍, ഡീസല്‍, പാചക-വാതക വിലവര്‍ദ്ധനവിനെതിരെ പ്രതിഷേധ സംഗമം നടത്തി.

## Article Content

** മേപ്പയ്യൂര്‍**: മണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മേപ്പയ്യൂരില്‍ പെട്രോള്‍, ഡീസല്‍, പാചക-വാതക വിലവര്‍ദ്ധനവിനെതിരെ പ്രതിഷേധ സംഗമം നടത്തി.

പ്രതിഷേധ സംഗമം യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.പി ദുല്‍ഖിഫില്‍ പ്രതികാത്മകമായി ഗ്യാസ് സിലിണ്ടറില്‍ റീത്ത് വെച്ചുക്കൊണ്ട് ഉദ്ഘാടനം ചെയ്തു.

സംഗമത്തില്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ് കെ.പി വേണുഗോപാല്‍ മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡന്റ് വിജീഷ് ചോതയോത്ത് അദ്ധ്യക്ഷനായി.

മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡന്റ് പൂക്കോട്ട് ബാബുരാജ്, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ ഷബീര്‍ ജന്നത്ത്, പി.കെ അനീഷ്, യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കളായ സി.പി സുഹനാദ്, പി.കെ അബ്ദുറഹിമാന്‍, ആനന്ദ് പെരുമ്പട്ടാട്ട്, വൈശാഖ് നിടുംപൊയില്‍, റാസില്‍, വൈശാഖ് മഠത്തുംഭാഗം, ഹരിക്യഷ്ണന്‍, ശ്രീപദി ഉണ്ണി, രാഹുല്‍, അശ്വിന്‍ വട്ടക്കണ്ടി എന്നിവര്‍ സംസാരിച്ചു.

സംഗമത്തിന് ജെ.എസ് ഹേമന്ത് സ്വാഗതവും നിഷിത്ത് മുഹമ്മദ് നന്ദിയും പറഞ്ഞു. സംഗമത്തിന് ശേഷം മേപ്പയ്യൂരില്‍ പ്രതിഷേധ പ്രകടനവും നടത്തി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/38993/the-youth-congress-protested-against-the-anti-people-measures-of-the-central-and-state-governments)