---
title: "കെപിഎസ്ടിഎ മേലടി ഉപജില്ലാ യൂത്ത് ഫോറം യൂത്ത് മീറ്റ് സംഘടിപ്പിച്ചു"
english_title: "KPSTA  Meladi Sub-District Youth Forum organized Youth Meet"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/38999/kpsta-meladi-sub-district-youth-forum-organized-youth-meet"
published_at: "2022-04-23T23:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62643b1f6aafc_YOUTH.JPG"
keywords: []
---

# കെപിഎസ്ടിഎ മേലടി ഉപജില്ലാ യൂത്ത് ഫോറം യൂത്ത് മീറ്റ് സംഘടിപ്പിച്ചു

> **Lead Summary:**  **മേപ്പയ്യൂര്‍** :കെ പി എസ് ടി എ മേലടി ഉപജില്ലാ യൂത്ത് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ വി ഇ എം യു പി സ്‌കൂളില്‍ യൂത്ത് മീറ്റ് സംഘടിപ്പിച്ചു.

## Article Content

 **മേപ്പയ്യൂര്‍** :കെ പി എസ് ടി എ മേലടി ഉപജില്ലാ യൂത്ത് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ വി ഇ എം യു പി സ്‌കൂളില്‍ യൂത്ത് മീറ്റ് സംഘടിപ്പിച്ചു.

ജില്ലാ പഞ്ചായത്ത് അംഗം വി.പി. ദുല്‍ഖിഫില്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് ഫോറം ചെയര്‍മാന്‍ പി.ബി. അദ്വൈത് അധ്യക്ഷത വഹിച്ചു.

കെ പി എസ് ടി എ സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം സജീവന്‍ കുഞ്ഞോത്ത്, ഉപജില്ലാ പ്രസിഡന്റ് കെ. നാസിബ്, സെക്രട്ടറി പി.കെ അബ്ദുറഹ്മാന്‍, എ.കെ. അബ്ദുള്‍ ഹസീബ് എന്നിവര്‍ സംസാരിച്ചു.

യൂത്ത് ഫോറം ഭാരവാഹികളായി എ.കെ.അബ്ദുള്‍ ഹസീബ് (ചെയര്‍മാന്‍), കെ.മുഹമ്മദ് ഫാസില്‍ ( വൈസ് ചെയര്‍മാന്‍), സച്ചിദ് ദാസ് (കണ്‍വീനര്‍), ഒ.പി. റിയാസ് ( ജോ.കണ്‍വീനര്‍) ജി.രാഗേഷ് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/38999/kpsta-meladi-sub-district-youth-forum-organized-youth-meet)