---
title: "കെ.സി സ്മാരക അംഗന്‍വാടിയില്‍ പ്രവേശനോത്സവം ആഘോഷമാക്കി"
english_title: "KC Memorial Anganwadi Praveshanolsavam Held at Meppayyur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/390015/kc-memorial-anganwadi-praveshanolsavam-meppayyur-kozhukkallur"
published_at: "2026-11-03T11:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae97b7ac1dba_kc-memorial-anganwadi-praveshanolsavam-meppayyur-kozhukkallur.JPG"
keywords: ["Praveshanolsavam", "Kozhukkallur Anganwadi", "Meppayyur News"]
---

# കെ.സി സ്മാരക അംഗന്‍വാടിയില്‍ പ്രവേശനോത്സവം ആഘോഷമാക്കി

> **Lead Summary:** **മേപ്പയ്യൂര്‍: **മേപ്പയ്യൂര്‍ പഞ്ചായത്തിലെ അംഗന്‍വാടികളില്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു. കൊഴുക്കല്ലൂര്‍ കെ.സി നാരായണന്‍ നായര്‍ സ്മാരക അംഗന്‍വാടിയില്‍ നടന്ന പ്രവേശനോത്സവം വാര്‍ഡ് അംഗം കെ.വി ഉഷ ഉദ്ഘാടനം ചെയ്തു. പുതുതായി എത്തിയ കുരുന്നുകളെ മധുര പലഹാരവും പൂച്ചെണ്ടും നല്‍കി സ്വീകരിച്ചു.

## Article Content

**മേപ്പയ്യൂര്‍: **മേപ്പയ്യൂര്‍ പഞ്ചായത്തിലെ അംഗന്‍വാടികളില്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു. കൊഴുക്കല്ലൂര്‍ കെ.സി നാരായണന്‍ നായര്‍ സ്മാരക അംഗന്‍വാടിയില്‍ നടന്ന പ്രവേശനോത്സവം വാര്‍ഡ് അംഗം കെ.വി ഉഷ ഉദ്ഘാടനം ചെയ്തു. പുതുതായി എത്തിയ കുരുന്നുകളെ മധുര പലഹാരവും പൂച്ചെണ്ടും നല്‍കി സ്വീകരിച്ചു.

അംഗന്‍വാടി പ്രവേശനം കുരുന്നുകള്‍ക്ക് ആഹ്ലാദമാക്കുന്നതിനായി വിവിധ പരിപാടികളും സംഘടിപ്പിച്ചിരുന്നു. മുന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

യു.കെ അഹമ്മദ്, പി.കെ ബാലകൃഷ്ണന്‍, ഇ.കെ രാഘവന്‍, നിടുവപുറത്ത് ഫാസില, എ.എം രമ്യ, കെ.എം കുഞ്ഞിക്കണ്ണന്‍, പി സുല്‍ഫത്ത്, ബിന്ദു ചാമക്കണ്ടി, ടി.വി ശ്രീരഞ്ജിനി എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

പ്രീ-സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും കുട്ടികളുടെ വളര്‍ച്ചയില്‍ അംഗന്‍വാടികളുടെ പങ്കിനെക്കുറിച്ചും പ്രഭാഷകര്‍ സംസാരിച്ചു. രക്ഷിതാക്കളും നാട്ടുകാരും ഉള്‍പ്പെടെ നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/390015/kc-memorial-anganwadi-praveshanolsavam-meppayyur-kozhukkallur)