---
title: "പേരാമ്പ്ര താലൂക്ക് ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കണം; സത്യഗ്രഹ സമരം നടത്തി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍"
english_title: "Block Panchayat Members Stage Satyagraha Demanding Fix for Perambra Taluk Hospital Issues"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/390035/perambra-taluk-hospital-satyagraha-block-panchayat-members"
published_at: "2026-11-03T13:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae98febd000d_ssssssssssssssss.jpg"
keywords: ["Perambra Taluk Hospital", "Block Panchayat Satyagraha", "OP Ticket Fee Hike"]
---

# പേരാമ്പ്ര താലൂക്ക് ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കണം; സത്യഗ്രഹ സമരം നടത്തി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍

> **Lead Summary:** പേരാമ്പ്ര: പേരാമ്പ്ര താലൂക്ക് ആശുപത്രിക്ക് മുന്നില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍ സത്യഗ്രഹ സമരം സംഘടിപ്പിച്ചു. ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നും ഏകപക്ഷീയമായി വര്‍ധിപ്പിച്ച ഒപി ടിക്കറ്റ് നിരക്ക് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം നടത്തിയത്.

## Article Content

പേരാമ്പ്ര: പേരാമ്പ്ര താലൂക്ക് ആശുപത്രിക്ക് മുന്നില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍ സത്യഗ്രഹ സമരം സംഘടിപ്പിച്ചു. ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നും ഏകപക്ഷീയമായി വര്‍ധിപ്പിച്ച ഒപി ടിക്കറ്റ് നിരക്ക് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം നടത്തിയത്.

സത്യഗ്രഹ സമരം എം. കുഞ്ഞമ്മദ് ഉദ്ഘാടനം ചെയ്തു. മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ് അധ്യക്ഷത വഹിച്ചു. സി.കെ രൂപേഷ് സ്വാഗതം പറഞ്ഞു. ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും ജീവനക്കാരുടെ കുറവും രോഗികള്‍ക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്ന് സമരത്തില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി.

സാധാരണക്കാരായ രോഗികളെ ദോഷകരമായി ബാധിക്കുന്ന ഒപി ടിക്കറ്റ് നിരക്ക് വര്‍ധന പാവപ്പെട്ട ജനങ്ങളോടുള്ള അവഗണനയാണെന്നും അവര്‍ ആരോപിച്ചു. വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ സഫ മജീദ്, വിനോദ് തിരുവോത്ത്, എന്‍.എം അഷ്‌റഫ്, കെ.കെ പ്രേമന്‍ രാജ്, പി.കെ എ.എം കുഞ്ഞിരാമന്‍, വി.കെ ഷാജി, ശശികുമാര്‍ പേരാമ്പ്ര, ഒ. അഭിജിത്ത് എന്നിവരും ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സി. ബിജു, കെ.സി ഗാന, അഡ്വ. ആദിത്യ സുകുമാരന്‍, പി.പി സമീര്‍, കെ.വി അനുരാഗ് എന്നിവരും സമരത്തില്‍ സംസാരിച്ചു. ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരം ശക്തമായി തുടരുമെന്ന് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/390035/perambra-taluk-hospital-satyagraha-block-panchayat-members)