---
title: "എന്‍എസ്എസ് പാലേരി കരയോഗം ജനറല്‍ ബോഡി യോഗം"
english_title: "NSS Paleri Karayogam General Body Meeting Held"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/390060/nss-paleri-karayogam-general-body-meeting-new-office-bearers"
published_at: "2026-11-03T15:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae9b695826c5_nss-paleri-karayogam-general-body-meeting-new-office-bearers.jpg"
keywords: ["NSS Paleri Karayogam", "NSS Taluk Union", "Perambra News"]
---

# എന്‍എസ്എസ് പാലേരി കരയോഗം ജനറല്‍ ബോഡി യോഗം

> **Lead Summary:** **പാലേരി: **പാലേരി എന്‍എസ്എസ് കരയോഗം ജനറല്‍ ബോഡി യോഗം താലൂക്ക് യൂണിയന്‍ വൈസ് പ്രസിഡന്റ് എം.സി. മനോജ് കുമാര്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ താലൂക്ക് സെക്രട്ടറി കെ.കെ. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു.

## Article Content

**പാലേരി: **പാലേരി എന്‍എസ്എസ് കരയോഗം ജനറല്‍ ബോഡി യോഗം താലൂക്ക് യൂണിയന്‍ വൈസ് പ്രസിഡന്റ് എം.സി. മനോജ് കുമാര്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ താലൂക്ക് സെക്രട്ടറി കെ.കെ. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു.

രതീഷ് കുമാര്‍, ബാബു പി. നമ്പ്യാര്‍, രാഗേഷ് എം. നായര്‍, വിജയന്‍ നായര്‍ പരിയാരം, ലീല കൊല്ലിയില്‍, മിനി ഇ.സി. കുട്ടികുന്നുമ്മല്‍ എന്നിവര്‍ സംസാരിച്ചു. യോഗത്തില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

ലീല കൊല്ലിയില്‍ പ്രസിഡന്റായും ജിഷ ചെറുവലത്ത് വൈസ് പ്രസിഡന്റായും സുഷമ പാലയാട്ടുപറമ്പില്‍ സെക്രട്ടറിയായും ദീപ പുളിയത്ത് ജോയിന്റ് സെക്രട്ടറിയായും ദേവി കടുക്കാംകുഴിയില്‍ ഖജാന്‍ജിയായും തെരഞ്ഞെടുക്കപ്പെട്ടു.

എക്‌സിക്യൂട്ടീവ് അംഗങ്ങളായി രജീഷ് മാവിലാട്ട്, സതി വാണി വിലാസ്, ഷൈലജ കടുക്കാംകുഴിയില്‍, ഷീന വലിയപറമ്പില്‍, ഷീജ കോങ്ങോട്ടുമ്മല്‍, ഷൈലജ വരപ്പുറത്ത് എന്നിവരെയും തെരഞ്ഞെടുത്തു. കരയോഗത്തിന്റെ ഭാവി പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്ന് പുതിയ ഭാരവാഹികള്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/390060/nss-paleri-karayogam-general-body-meeting-new-office-bearers)