---
title: "ജനതാദള്‍ (എസ്) കേരളത്തില്‍ ശക്തിപ്പെടുത്തും: ബി.എം ഫാറൂഖ്"
english_title: "JD(S) Will Be Strengthened in Kerala Says National Working President BM Farooq"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/390062/jds-strengthen-kerala-bm-farooq-changanassery-meet"
published_at: "2026-11-03T16:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae9ba918a879__jds-strengthen-kerala-bm-farooq-changanassery-meet.jpg"
keywords: ["Janata Dal Secular", "BM Farooq", "JD(S) Kerala", "TM Varghese", "Changanassery Meeting"]
---

# ജനതാദള്‍ (എസ്) കേരളത്തില്‍ ശക്തിപ്പെടുത്തും: ബി.എം ഫാറൂഖ്

> **Lead Summary:** **കോട്ടയം: **ജനതാദള്‍ (എസ്) നേതൃയോഗം സംഘടിപ്പിച്ചു. ചങ്ങനാശ്ശേരി കോണ്‍ ടൂര്‍ റിസോര്‍ട്ടില്‍ നടന്ന പരിപാടി ജനതാദള്‍ (എസ്) ദേശീയ വര്‍ക്കിംഗ് പ്രസിഡന്റും മുന്‍ എംഎല്‍സിയുമായ ബി.എം ഫാറൂഖ് ഉദ്ഘാടനം ചെയ്തു. ജനതാദള്‍ (സെക്യുലര്‍) കേരളത്തില്‍ ശക്തിപ്പെടുത്തുന്നതിനായി വിവിധ വിഭാഗങ്ങളുമായി ചര്‍ച്ചകള്‍ നടന്നുവരുന്നതായി അദ്ദേഹം പറഞ്ഞു.

## Article Content

**കോട്ടയം: **ജനതാദള്‍ (എസ്) നേതൃയോഗം സംഘടിപ്പിച്ചു. ചങ്ങനാശ്ശേരി കോണ്‍ ടൂര്‍ റിസോര്‍ട്ടില്‍ നടന്ന പരിപാടി ജനതാദള്‍ (എസ്) ദേശീയ വര്‍ക്കിംഗ് പ്രസിഡന്റും മുന്‍ എംഎല്‍സിയുമായ ബി.എം ഫാറൂഖ് ഉദ്ഘാടനം ചെയ്തു. ജനതാദള്‍ (സെക്യുലര്‍) കേരളത്തില്‍ ശക്തിപ്പെടുത്തുന്നതിനായി വിവിധ വിഭാഗങ്ങളുമായി ചര്‍ച്ചകള്‍ നടന്നുവരുന്നതായി അദ്ദേഹം പറഞ്ഞു.

ഇടുങ്ങിയ രാഷ്ട്രീയ നിലപാടുകളെ തൂത്തെറിഞ്ഞ് രാജ്യത്തിന്റെ അടിസ്ഥാന വികസനത്തിന് കുതിപ്പേകാന്‍ പാകത്തിലുള്ള പദ്ധതികളുമായാണ് പാര്‍ട്ടി മുന്നോട്ട് പോകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. വിവിധ രംഗങ്ങളിലെ പ്രമുഖര്‍ പാര്‍ട്ടിയുമായി സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് ടി.എം വര്‍ഗീസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.എസ് കുമാര്‍, സംസ്ഥാന ഖജാന്‍ജി കെ.ആര്‍ രവീന്ദ്രന്‍, വി.പി വര്‍ക്കി, എസ്. സുബ്രഹ്‌മണ്യം, റഹിം പള്ളത്ത്, അഡ്വ. ഫെലിക്‌സ്, കെ.എസ് പ്രസന്നന്‍, അഡ്വ. ജെ.പി.എസ് പ്രസാദ്, കാപ്പന മുഹമ്മദ്, ജോണി ജോസഫ്, ശശീന്ദ്രന്‍ നായര്‍, മിനി തുടങ്ങിയവര്‍ സംസാരിച്ചു.

കേരളത്തിലെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കാനും പുതിയ ഭാരവാഹികളെ ഉള്‍പ്പെടുത്തി പാര്‍ട്ടിയെ വിപുലീകരിക്കാനുമാണ് ലക്ഷ്യമിടുന്നതെന്ന് നേതൃത്വം അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/390062/jds-strengthen-kerala-bm-farooq-changanassery-meet)