---
title: "പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ഒപി ടിക്കറ്റ് ചാര്‍ജ് വര്‍ദ്ധന; എഐവൈഎഫ് പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു"
english_title: "Perambra Taluk Hospital OP Ticket Charge Hike AIYF Organizes Protest Evening"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/390141/perambra-taluk-hospital-op-ticket-hike-aiyf-protest"
published_at: "2026-11-04T10:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aeab9b062d28__perambra-taluk-hospital-op-ticket-hike-aiyf-protest.jpg"
keywords: ["Perambra Taluk Hospital", "OP Ticket Charge", "AIYF Protest", "Perambra News"]
---

# പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ഒപി ടിക്കറ്റ് ചാര്‍ജ് വര്‍ദ്ധന; എഐവൈഎഫ് പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു

> **Lead Summary:** **പേരാമ്പ്ര**: പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ഒ.പി ടിക്കറ്റ് ചാര്‍ജ് അന്യായമായി വര്‍ദ്ധിപ്പിച്ച നടപടിയില്‍ പ്രതിഷേധിച്ച് എഐവൈഎഫ് പേരാമ്പ്ര മണ്ഡലം കമ്മിറ്റി താലൂക്ക് ആശുപത്രിയില്‍ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. പ്രതിഷേധ പരിപാടി എഐവൈഎഫ് ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ജിജോയ് ആവള ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര**: പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ഒ.പി ടിക്കറ്റ് ചാര്‍ജ് അന്യായമായി വര്‍ദ്ധിപ്പിച്ച നടപടിയില്‍ പ്രതിഷേധിച്ച് എഐവൈഎഫ് പേരാമ്പ്ര മണ്ഡലം കമ്മിറ്റി താലൂക്ക് ആശുപത്രിയില്‍ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. പ്രതിഷേധ പരിപാടി എഐവൈഎഫ് ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ജിജോയ് ആവള ഉദ്ഘാടനം ചെയ്തു.

നിത്യേന നൂറുകണക്കിന് പാവപ്പെട്ട രോഗികള്‍ എത്തുന്ന താലൂക്ക് ആശുപത്രിയില്‍ യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് ഒ.പി ടിക്കറ്റ് ചാര്‍ജ് 10 രൂപയിലേക്ക് ഉയര്‍ത്തിയതെന്ന് എഐവൈഎഫ് ആരോപിച്ചു. ആശുപത്രിയില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാതെയാണ് അന്യായമായി ചാര്‍ജ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ആവശ്യത്തിന് ഡോക്ടര്‍മാര്‍ ഇല്ലെന്നും കാഷ്വാലിറ്റിയോട് ചേര്‍ന്നുള്ള നിരീക്ഷണ മുറി വൃത്തിഹീനമായി കിടക്കുകയാണെന്നും എഐവൈഎഫ് ചൂണ്ടിക്കാട്ടി.

സാധാരണക്കാരെ കൊള്ളയടിക്കുന്ന നിലപാട് താലൂക്ക് ആശുപത്രി അധികൃതര്‍ പിന്‍വലിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു. ചാര്‍ജ് വര്‍ദ്ധന പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും ഭാരവാഹികള്‍ മുന്നറിയിപ്പ് നല്‍കി.

പ്രതിഷേധ പരിപാടിയില്‍ പേരാമ്പ്ര മണ്ഡലം പ്രസിഡന്റ് പി.കെ രാജു അധ്യക്ഷത വഹിച്ചു. രമ്യ അമ്പാളി, എ.കെ രഞ്ജിത്ത്, പി.പി പ്രമോദ്, വിനോദ് എരവട്ടൂര്‍, അശോകന്‍ മഹാറാണി, എം.കെ സീമ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/390141/perambra-taluk-hospital-op-ticket-hike-aiyf-protest)