---
title: "വയലാര്‍ അനുസ്മരണവും വയോജന വേദി മ്യൂസിക് ബാന്‍ഡ് ഉദ്ഘാടനവും സംഘടിപ്പിച്ചു"
english_title: "Vayalar Remembrance and Senior Citizen Music Band Inauguration at Sarga Granthalayam Koothalitheru"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/390165/vayalar-remembrance-music-band-inauguration-sarga-library-koothalitheru"
published_at: "2026-11-04T11:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aead07b7fc8c_vayalar-remembrance-music-band-inauguration-sarga-library-koothalitheru.jpg"
keywords: ["Vayalar Remembrance", "Sarga Granthalayam", "Koothalitheru", "Senior Citizen Music Band", "MK Manojan"]
---

# വയലാര്‍ അനുസ്മരണവും വയോജന വേദി മ്യൂസിക് ബാന്‍ഡ് ഉദ്ഘാടനവും സംഘടിപ്പിച്ചു

> **Lead Summary:** **കൂത്താളിത്തെരു: **സര്‍ഗ ഗ്രന്ഥാലയത്തില്‍ വയലാര്‍ അനുസ്മരണവും വയോജന വേദി മ്യൂസിക് ബാന്‍ഡ് ഉദ്ഘാടനവും സംഘടിപ്പിച്ചു. വാര്‍ഡ് ജനപ്രതിനിധി എം.കെ മനോജന്‍ വയോജന മ്യൂസിക് ബാന്‍ഡ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു.

## Article Content

**കൂത്താളിത്തെരു: **സര്‍ഗ ഗ്രന്ഥാലയത്തില്‍ വയലാര്‍ അനുസ്മരണവും വയോജന വേദി മ്യൂസിക് ബാന്‍ഡ് ഉദ്ഘാടനവും സംഘടിപ്പിച്ചു. വാര്‍ഡ് ജനപ്രതിനിധി എം.കെ മനോജന്‍ വയോജന മ്യൂസിക് ബാന്‍ഡ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു.

കെ സജീവന്‍ വയലാര്‍ അനുസ്മരണ പ്രഭാഷണം നടത്തി. വയോജന വേദി അംഗങ്ങള്‍ക്കായി നടത്തിയ യാത്രാ വിവരണ മത്സര വിജയികള്‍ക്ക് ഡോ. സി.കെ വിനോദ് സ്‌പോണ്‍സര്‍ ചെയ്ത സമ്മാനങ്ങള്‍ വാര്‍ഡ് ജനപ്രതിനിധി എ.സി ബിജു വിതരണം ചെയ്തു. എന്‍ രവീന്ദ്രന്‍ ആശംസ പ്രസംഗം നടത്തി. തുടര്‍ന്ന് വയോജനങ്ങളുടെ സംഗീതവിരുന്നും സംഘടിപ്പിച്ചു.

വയോജനങ്ങളുടെ പാട്ടുകള്‍ സദസ്സിന് ഏറെ ഹൃദ്യമായ അനുഭവമായി. പരിപാടിയില്‍ വയോജന വേദിയുടെ സജീവ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചും വയലാര്‍ കവിതകളുടെ കാലാതീതമായ പ്രസക്തിയെ ഓര്‍മ്മിപ്പിച്ചും പ്രഭാഷകര്‍ സംസാരിച്ചു. ഗ്രന്ഥാലയം സെക്രട്ടറി സി രാജേഷ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ വയോജന വേദി കണ്‍വീനര്‍ പി.പി ജയകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/390165/vayalar-remembrance-music-band-inauguration-sarga-library-koothalitheru)