---
title: "എന്‍.പി.എ കബീറിന്റെ കവിതാസമാഹാരമായ 'തത്സമയ' ത്തിന്റെ പുറംചട്ട പ്രകാശനം ചെയ്തു"
english_title: "N.P.A. Kabir's  collection of poems  of 'THALSAMAYA' cover page is published"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/39028/npa-kabirs-collection-of-poems-of-thalsamaya-cover-page-is-published"
published_at: "2022-04-24T10:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62652fe5c9d25_DIET.JPG"
keywords: []
---

# എന്‍.പി.എ കബീറിന്റെ കവിതാസമാഹാരമായ 'തത്സമയ' ത്തിന്റെ പുറംചട്ട പ്രകാശനം ചെയ്തു

> **Lead Summary:**  **പേരാമ്പ്ര**: ഏപ്രില്‍ 23 ലോക പുസ്തകദിനത്തില്‍ എന്‍.പി.എ കബീറിന്റെ രണ്ടാമത്തെ പുസ്തകമായ 28 കവിതകളുടെ സമാഹാരമായ 'തത്സമയ' ത്തിന്റെ പുറംചട്ട പ്രകാശനം ചെയ്തു.

## Article Content

 **പേരാമ്പ്ര**: ഏപ്രില്‍ 23 ലോക പുസ്തകദിനത്തില്‍ എന്‍.പി.എ കബീറിന്റെ രണ്ടാമത്തെ പുസ്തകമായ 28 കവിതകളുടെ സമാഹാരമായ 'തത്സമയ' ത്തിന്റെ പുറംചട്ട പ്രകാശനം ചെയ്തു.

എഴുത്തുകാരന്റെ ഗുരുനാഥനും, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി മുന്‍ ഡയരക്റ്ററും, ടീച്ചര്‍ എഡ്യുസെന്റര്‍ സീനിയര്‍ ലക്ചററും (ഡി ആര്‍ യു ഡയറ്റ് കോഴിക്കോട് )ആയ ഡോ. അശോകന്‍ നൊച്ചാട് വടകര ഡയറ്റില്‍ വെച്ച് പുറംചട്ട പ്രകാശനം ചെയ്തത്.

സമകാലീന സാമൂഹ്യ പ്രശ്‌നങ്ങളോടുള്ള തൂലിക കൊണ്ടുള്ള തത്സമയ പ്രതികരണങ്ങളാണ് 28 കവിതകളായി ഈ പുസ്തകത്താളില്‍ വിരിയുന്നത്.

സഹപാഠിയും പ്രശസ്ത കവിയും കഥാകൃത്തുമായ അഷ്‌റഫ് കല്ലോട് അവതാരികയുമായി കവിതകളുടെ സാമൂഹ്യ പ്രതിബദ്ധതയുടെ അര്‍ത്ഥം പങ്കു വെക്കുന്നു. ബി.ആര്‍ക് വിദ്യാര്‍ത്ഥിയായ മകന്‍ കെ.എച്ച്. നാസിഹ് അമീന്‍ മുഖചിത്രങ്ങള്‍ വരച്ചത്.

പ്രസാധക കൈയ്യൊപ്പുമായി എഴുത്തുകാരന്റെ പ്രഥമ പുസ്തകമായ 'ഗുരുശിഷ്യ ഓര്‍മകളുടെ സ്പന്ദനം-ജീവിതാക്ഷരങ്ങള്‍' മലയാളി വായനക്കാര്‍ക്ക് സമര്‍പ്പിച്ച പെന്‍ഡുലം ബുക്‌സ് തന്നെയാണ്, 2022 ജൂണ്‍ 19 വായനാ ദിനത്തില്‍ 'തത്സമയം' പുറത്തിറക്കുന്നത്.

ആദ്യ പുസ്തകത്തിന് വായനക്കാരില്‍ നിന്നും നല്ല പ്രതികരണമാണ് ലഭിച്ചത്. 2021 ഡിസ.23 ന് നോവലിസ്റ്റ് പി.സുരേന്ദ്രനായിരുന്നു ആദ്യ പുസ്തകം പ്രകാശനം ചെയ്തത്.

2021 ലെ സംസ്ഥാനതലത്തില്‍ അധ്യാപക ക്രിയാഗവേഷണ അവാര്‍ഡ്, 2022 എ. കെ.എസ്.ടി.യു. രജത ജൂബിലി ലേഖന അവാര്‍ഡ് എന്നിവ എന്‍.പി.എ. കബീര്‍ തേടിയെത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/39028/npa-kabirs-collection-of-poems-of-thalsamaya-cover-page-is-published)