---
title: "പേരാമ്പ്ര ഉപജില്ല കലോത്സവം നവംബര്‍ 10 മുതല്‍ 13 വരെ പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍"
english_title: "Perambra Sub District Kalolsavam Nov 10 to 13 Cultural Procession On Nov 9"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/390300/perambra-sub-district-kalolsavam-nov-10-13-cultural-processsion"
published_at: "2026-11-05T11:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aec1af2579e5_ty.JPG"
keywords: ["Perambra Kalolsavam", "Perambra HSS", "Cultural Procession", "Bodhi Ground"]
---

# പേരാമ്പ്ര ഉപജില്ല കലോത്സവം നവംബര്‍ 10 മുതല്‍ 13 വരെ പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍

> **Lead Summary:** പേരാമ്പ്ര: പേരാമ്പ്ര ഉപജില്ല കലോത്സവം നവംബര്‍ 10, 11, 12, 13 തീയതികളില്‍ പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വെച്ച് നടക്കുമെന്ന് സ്വാഗതസംഘം ചെയര്‍പേഴ്‌സണ്‍ ലതിക വിനോദ് (ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്), സാംസ്‌കാരിക സമിതി ചെയര്‍പേഴ്‌സണ്‍ സാവിത്രി (വാര്‍ഡ് അംഗം), ജനറല്‍ കണ്‍വീനര്‍ ഷാജു (പ്രിന്‍സിപ്പാള്‍), ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ യൂസഫ് നടുവണ്ണൂര്‍, കണ്‍വീനര്‍ റീന (പ്രധാനധ്യാപിക), സാംസ്‌കാരിക സമിതി കണ്‍വീനര്‍ വി.എം അഷ്‌റഫ് എന്നിവര്‍ അറിയിച്ചു.

## Article Content

പേരാമ്പ്ര: പേരാമ്പ്ര ഉപജില്ല കലോത്സവം നവംബര്‍ 10, 11, 12, 13 തീയതികളില്‍ പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വെച്ച് നടക്കുമെന്ന് സ്വാഗതസംഘം ചെയര്‍പേഴ്‌സണ്‍ ലതിക വിനോദ് (ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്), സാംസ്‌കാരിക സമിതി ചെയര്‍പേഴ്‌സണ്‍ സാവിത്രി (വാര്‍ഡ് അംഗം), ജനറല്‍ കണ്‍വീനര്‍ ഷാജു (പ്രിന്‍സിപ്പാള്‍), ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ യൂസഫ് നടുവണ്ണൂര്‍, കണ്‍വീനര്‍ റീന (പ്രധാനധ്യാപിക), സാംസ്‌കാരിക സമിതി കണ്‍വീനര്‍ വി.എം അഷ്‌റഫ് എന്നിവര്‍ അറിയിച്ചു.

മേളയോടനുബന്ധിച്ച് നവംബര്‍ 9 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് സാംസ്‌കാരിക ഘോഷയാത്രയും തുടര്‍ന്ന് ബോധി ഗ്രൗണ്ടില്‍ വെച്ച് സാംസ്‌കാരിക സദസ്സും നടക്കും.

പരിപാടി വന്‍ വിജയമാക്കാന്‍ എല്ലാവരുടെയും പങ്കാളിത്തം ഉണ്ടാവണമെന്ന് സ്വാഗതസംഘം ഭാരവാഹികള്‍ അറിയിച്ചു. ബാന്‍ഡ് സെറ്റിന്റെ അകമ്പടിയോട് കൂടി ആരംഭിക്കുന്ന സാംസ്‌കാരിക ഘോഷയാത്രയില്‍ പേരാമ്പ്ര എച്ച്എസ്എസിലെ എന്‍സിസി, എന്‍എസ്എസ്, സ്‌കൗട്ട്, ഗൈഡ്, എസ്പിസി, ജെആര്‍സി, ലിറ്റില്‍ കൈറ്റ്‌സ് തുടങ്ങിയ സംഘടനകള്‍ ഘോഷയാത്രയുടെ ഭാഗമാകും.

കൂടാതെ കുടുംബശ്രീ, ഹരിത കര്‍മ്മസേന, ജനപ്രതിനിധികള്‍, സ്വാഗതസംഘം, വ്യാപാരി വ്യവസായി, മാധ്യമപ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍, രക്ഷിതാക്കള്‍, കലാ സാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ എല്ലാവരും ഘോഷയാത്രയില്‍ അണിനിരക്കണമെന്നും സംഘാടകര്‍ അറിയിച്ചു.

ഹൈസ്‌കൂള്‍ റോഡിലെ കൃഷി ഫാമിന്റെ അടുത്ത് നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര സ്‌കൂളില്‍ സമാപിക്കും. കലോത്സവത്തില്‍ ഉപജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നായി നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ മത്സരിക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/390300/perambra-sub-district-kalolsavam-nov-10-13-cultural-processsion)