---
title: "മേപ്പയ്യൂരിൽ മുസ്ലിം ലീഗ് നൈറ്റ് മാർച്ച് നടത്തി"
english_title: "Meppayur Muslim League Night March Election Commission Protest"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/390317/meppayur-muslim-league-night-march-election-commission"
published_at: "2026-11-05T12:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aec2c0fe726f_ty.JPG"
keywords: ["Meppayur Muslim League", "Night March", "Election Commission Protest", "Gyanesh Kumar"]
---

# മേപ്പയ്യൂരിൽ മുസ്ലിം ലീഗ് നൈറ്റ് മാർച്ച് നടത്തി

> **Lead Summary:** **മേപ്പയ്യൂര്‍: **മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹിയിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും ഉയരുന്ന ജനകീയ പ്രതിഷേധങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മേപ്പയ്യൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നൈറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു.

## Article Content

**മേപ്പയ്യൂര്‍: **മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹിയിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും ഉയരുന്ന ജനകീയ പ്രതിഷേധങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മേപ്പയ്യൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നൈറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു.

മേപ്പയ്യൂര്‍ സലഫി പരിസരത്ത് സംസ്ഥാന കൗണ്‍സിലര്‍ എ.വി അബ്ദുള്ള മാര്‍ച്ച് ഫ്‌ലാഗ് ഓഫ് ചെയ്തു. തുടര്‍ന്ന് മേപ്പയ്യൂര്‍ ടൗണില്‍ നടന്ന ചടങ്ങ് ജില്ലാ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി സൂപ്പി നരിക്കാട്ടേരി ഉദ്ഘാടനം ചെയ്തു. ടി.എം അബ്ദുള്ള അധ്യക്ഷത വഹിച്ചു.

ചടങ്ങില്‍ കെ.ടി അബ്ദുറഹിമാന്‍, എന്‍ അഹമ്മദ്, എം.എം അഷറഫ്, കെ.എം.എ അസീസ്, മുഹമ്മദ് ചാവട്ട്, കെ.എം കുഞ്ഞമ്മത് മദനി, കീപ്പോട്ട് അമ്മത്, അബ്ദുറഹിമാന്‍ ഇല്ലത്ത്, മുജീബ് കോമത്ത്, ടി.കെ അബ്ദുറഹിമാന്‍, ഷര്‍മിന കോമത്ത്, ഷാഹിദ് മേപ്പാട്ട് തുടങ്ങിയവര്‍ സംസാരിച്ചു.

ഐ.ടി അബ്ദുസലാം, കീപ്പോട്ട് പി. മൊയ്തി, മുഹമ്മദ് എരവത്ത്, കെ.പി മൊയ്തീന്‍, അന്‍വര്‍ കുന്നങ്ങാത്ത്, വി.പി ജാഫര്‍, അജിനാസ് കാരയില്‍, നിസാര്‍ മേപ്പയ്യൂര്‍, സറീന ഒളോറ, അഷീദ നടുകാട്ടില്‍, വി.വി നസ്‌റുദീന്‍, മുഹമ്മദ് ഷാദി എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി. നിരവധി പ്രവര്‍ത്തകര്‍ മാര്‍ച്ചില്‍ പങ്കെടുത്തു. 

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/390317/meppayur-muslim-league-night-march-election-commission)