---
title: "കെഎസ്എസ്പിയു പേരാമ്പ്ര സൗത്ത് യൂണിറ്റ് കുടുംബ സംഗമം നടന്നു"
english_title: "KSSPU Perambra South Unit Family Meet Held At Thanal Auditorium"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/390327/ksspu-perambra-south-unit-family-meet-thanal-auditorium"
published_at: "2026-11-05T13:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aec38b6d9258_ksspu-perambra-south-unit-family-meet-thanal-auditorium.jpg"
keywords: ["KSSPU Perambra South", "Senior Citizens", "Family Meet", "EK Kamaladevi", "Medicsep"]
---

# കെഎസ്എസ്പിയു പേരാമ്പ്ര സൗത്ത് യൂണിറ്റ് കുടുംബ സംഗമം നടന്നു

> **Lead Summary:** **പേരാമ്പ്ര: **കെഎസ്എസ്പിയു പേരാമ്പ്ര സൗത്ത് യൂണിറ്റ് കുടുംബ സംഗമം പേരാമ്പ്ര ചേനോളി റോഡിലുള്ള തണല്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു. യൂണിറ്റ് പ്രസിഡന്റ് അധ്യക്ഷത വഹിച്ച സംഗമം സംസ്ഥാന കൗണ്‍സിലര്‍ ഇ.കെ കമലാദേവി ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര: **കെഎസ്എസ്പിയു പേരാമ്പ്ര സൗത്ത് യൂണിറ്റ് കുടുംബ സംഗമം പേരാമ്പ്ര ചേനോളി റോഡിലുള്ള തണല്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു. യൂണിറ്റ് പ്രസിഡന്റ് അധ്യക്ഷത വഹിച്ച സംഗമം സംസ്ഥാന കൗണ്‍സിലര്‍ ഇ.കെ കമലാദേവി ഉദ്ഘാടനം ചെയ്തു.

ആരോഗ്യ സംരക്ഷണം ഇന്നത്തെ കാലത്ത് എന്ന വിഷയത്തില്‍ ഡോ. മൗന അളോറ ക്ലാസ് എടുത്തു. ഓരോ ഘട്ടത്തിലും നാം പാലിക്കേണ്ടതായ ഘടകങ്ങളെപ്പറ്റി ക്ലാസില്‍ ബോധവല്‍ക്കരണം നടത്തി.

കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികള്‍ സംഗമത്തെ മികവുറ്റതാക്കി. മത്സരത്തില്‍ പങ്കെടുത്ത മുഴുവന്‍ ആളുകള്‍ക്കും സരയൂ രാമകൃഷ്ണന്‍, ബാലകൃഷ്ണന്‍ എടക്കയില്‍ എന്നിവര്‍ രചിച്ച പുസ്തകങ്ങളും ബാലകൃഷ്ണന്‍ കരവിരുതില്‍ തീര്‍ത്ത സമ്മാനങ്ങളും ബ്ലോക്ക് രക്ഷാധികാരി എം.പി. നാരായണി വിതരണം ചെയ്തു.

യൂണിറ്റ് സെക്രട്ടറി കാപ്പിയില്‍ കരുണാകരന്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് വനിതാവേദി കണ്‍വീനര്‍ എം.എം രാജാമണി നന്ദിയും പറഞ്ഞു.

സംഗമത്തില്‍ നിരവധി പ്രമേയങ്ങള്‍ പാസാക്കി. മെഡിസെപ്പ് അപാകതകള്‍ പരിഹരിക്കുക, ശമ്പള പരിഷ്‌കരണ നടപടികള്‍ ഉടന്‍ ആരംഭിക്കുക, കുടിശികയായ ഡി.എ / ഡി.ആര്‍ ഉടന്‍ നല്‍കുക, മുതിര്‍ന്ന പൗരന്മാര്‍ക്ക് മുമ്പുണ്ടായിരുന്ന ട്രെയിന്‍ യാത്രാ സൗകര്യം പുനഃസ്ഥാപിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുക, ആശുപത്രികളില്‍ സീനിയര്‍ സിറ്റിസണ്‍സിന് ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക എന്നീ പ്രമേയങ്ങളാണ് പാസാക്കിയത്.

മുതിര്‍ന്ന പൗരന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും സംഘടന കൂടുതല്‍ ശക്തമായി ഇടപെടുമെന്ന് സംഗമം തീരുമാനിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/390327/ksspu-perambra-south-unit-family-meet-thanal-auditorium)