---
title: "പേരാമ്പ്ര ഡിഗ്‌നിറ്റി കോളെജ് നവീകരിച്ച ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു"
english_title: "Perambra Dignity College Renovated Auditorium Inaugurated By Shafi Parambil MP"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/390356/perambra-dignity-college-renovated-auditorium-inauguration-shafi-parambil"
published_at: "2026-11-05T16:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aec658c36e5c_shafi.JPG"
keywords: ["Dignity College Perambra", "Shafi Parambil MP", "Auditorium Inauguration", "Perambra News", "College Arts Science"]
---

# പേരാമ്പ്ര ഡിഗ്‌നിറ്റി കോളെജ് നവീകരിച്ച ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു

> **Lead Summary:** **പേരാമ്പ്ര**: പേരാമ്പ്ര ഡിഗ്‌നിറ്റി കോളെജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സിലെ നവീകരിച്ച ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു. ശാഫി പറമ്പില്‍ എംപി ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു.

## Article Content

**പേരാമ്പ്ര**: പേരാമ്പ്ര ഡിഗ്‌നിറ്റി കോളെജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സിലെ നവീകരിച്ച ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു. ശാഫി പറമ്പില്‍ എംപി ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു.

കലാലയങ്ങള്‍ സമൂഹത്തിന്റെ സാംസ്‌കാരിക കേന്ദ്രങ്ങളാണെന്നും സര്‍ഗാത്മകമായ ഇടപെടലുകളിലൂടെ സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. കോളെജ് കമ്മിറ്റി പ്രസിഡന്റ് പി.കെ ഇബ്രാഹിം അധ്യക്ഷത വഹിച്ചു.

അസറ്റ് ചെയര്‍മാന്‍ സി.എച്ച് ഇബ്രാഹിം കുട്ടി മുഖ്യപ്രഭാഷണം നടത്തി. പ്രിന്‍സിപ്പാള്‍ പ്രൊഫ. എം മുഹമ്മദ് അസ്ലം, മാനേജ്‌മെന്റ് കമ്മിറ്റി ഭാരവാഹികളായ കെ ഇമ്പിച്ച്യാലി, ടി അബ്ദുസ്സലാം, പിടിഎ വൈസ് പ്രസിഡന്റ് എം.സി ബഷീര്‍, വി.കെ പ്രദീപന്‍, കോളേജ് സൂപ്രണ്ട് പി.ടി ഇബ്രാഹിം, വൈസ് പ്രിന്‍സിപ്പാള്‍ ടി.എം അജ്‌നാസ്, യൂണിയന്‍ ചെയര്‍മാന്‍ സി.കെ ആസിഫ് തുടങ്ങിയവര്‍ സംസാരിച്ചു.

കോളെജ് കമ്മിറ്റി സെക്രട്ടറി എ.കെ അബ്ദുല്‍ അസീസ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ സ്റ്റാഫ് സെക്രട്ടറി അനുഷ ശങ്കര്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/390356/perambra-dignity-college-renovated-auditorium-inauguration-shafi-parambil)