---
title: "കൂത്താളിയില്‍ ഇന്‍സാഫ് കി ചായ് സംഘടിപ്പിച്ച് മുസ്ലിം യൂത്ത് ലീഗ്"
english_title: "Muslim Youth League Insaf Ki Chai Koothali Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/390474/muslim-youth-league-insaf-ki-chai-koothali-perambra"
published_at: "2026-11-06T13:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aed850d35e99_muslim-youth-league-insaf-ki-chai-koothali-perambra.JPG"
keywords: ["Muslim Youth League", "Insaf Ki Chai", "Koothali Panchayat", "Perambra News"]
---

# കൂത്താളിയില്‍ ഇന്‍സാഫ് കി ചായ് സംഘടിപ്പിച്ച് മുസ്ലിം യൂത്ത് ലീഗ്

> **Lead Summary:** **പേരാമ്പ്ര: **മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളന പ്രചരണത്തിന്റെ ഭാഗമായി കൂത്താളി പഞ്ചായത്തില്‍ യൂത്ത് ലീഗ് ഇന്‍സാഫ് കി ചായ് സംഘടിപ്പിച്ചു. അഖിലേന്ത്യാ സെക്രട്ടറി സാജിദ് നടുവണ്ണൂര്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര: **മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളന പ്രചരണത്തിന്റെ ഭാഗമായി കൂത്താളി പഞ്ചായത്തില്‍ യൂത്ത് ലീഗ് ഇന്‍സാഫ് കി ചായ് സംഘടിപ്പിച്ചു. അഖിലേന്ത്യാ സെക്രട്ടറി സാജിദ് നടുവണ്ണൂര്‍ ഉദ്ഘാടനം ചെയ്തു.

സജീര്‍ വണ്ണാന്‍ കണ്ടി അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറര്‍ ശിഹാബ് കന്നാട്ടി പ്രമേയ പ്രഭാഷണം നടത്തി. യുവതലമുറയുടെ അവകാശങ്ങള്‍ ഉറപ്പാക്കുന്നതില്‍ യൂത്ത് ലീഗിന്റെ പങ്ക് എന്തായിരിക്കണമെന്ന് ചടങ്ങില്‍ ചര്‍ച്ച ചെയ്തു.

ജില്ലാ പ്രസിഡന്റ് എ.പി അബ്ദുസമദ്, ജനറല്‍ സെക്രട്ടറി അഫ്‌നാസ് ചേറോട്, മണ്ഡലം ജനറല്‍ സെക്രട്ടറി സി.കെ ജെറീഷ്, ഇ അമ്മദ് ഹാജി, മുഹമ്മദ് പൊറായി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വഹീദ പാറേമ്മല്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് റഹീന അറയില്‍, സിറാജ് കിഴക്കേടത്ത്, സിദ്ധീഖ് തൊണ്ടിയില്‍, കെ.ടി കുഞ്ഞമ്മദ്, പി അമ്മദ്, മുഹമ്മദ് ലാല്‍, കെ.പി സിറാജ്, ടി.വി റൈഹാനത്ത്, ആഷിക്ക് പുല്യോട്ട്, നിഹാല്‍ കൂത്താളി, മുഹമ്മദ് ബഷീര്‍, മുനീര്‍ നൊച്ചാട്, സറീന അസീസ്, ജസ്ന സാദിഖ് തുടങ്ങിയവര്‍ സംസാരിച്ചു.

നിരവധി പ്രവര്‍ത്തകരും പൊതുജനങ്ങളും ചടങ്ങില്‍ പങ്കെടുത്തു. സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് യൂത്ത് ലീഗ് നേതാക്കള്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/390474/muslim-youth-league-insaf-ki-chai-koothali-perambra)