---
title: "ആദി കിരണിന്റെ ചികിത്സയ്ക്കായി ഫണ്ട് കൈമാറി സഹൃദയ വെല്‍ഫെയര്‍ ക്ലബ് & വായനശാല "
english_title: "Friendly Welfare Club & Library donates funds for Adi Kiran's treatment"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/39061/friendly-welfare-club-library-donates-funds-for-adi-kirans-treatment"
published_at: "2022-04-24T12:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6264fbe570ce9_FUND2.JPG"
keywords: []
---

# ആദി കിരണിന്റെ ചികിത്സയ്ക്കായി ഫണ്ട് കൈമാറി സഹൃദയ വെല്‍ഫെയര്‍ ക്ലബ് & വായനശാല 

> **Lead Summary:** **വാളൂര്‍** : വൃക്കകള്‍ തകരാറിലായ ആദി കിരണിന്റെ ചികിത്സാ സഹായത്തിലേക്ക് ഫണ്ട് കൈമാറി സഹൃദയ വായനശാല വാളൂര്‍ കോവിലകം.

## Article Content

**വാളൂര്‍** : വൃക്കകള്‍ തകരാറിലായ ആദി കിരണിന്റെ ചികിത്സാ സഹായത്തിലേക്ക് ഫണ്ട് കൈമാറി സഹൃദയ വായനശാല വാളൂര്‍ കോവിലകം.

സഹൃദയ വായനശാല അംഗവും നൊച്ചാട് പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡിലെ നീലഞ്ചേരി വീട്ടില്‍ രതീഷിന്റെ മകന്‍ ആണ് ആദി കിരണ്‍.

പുസ്തകങ്ങളെ സ്‌നേഹിക്കുന്ന ആദി കിരണ്‍ സഹൃദയ വായനശാലയിലെ ഒരു സ്ഥിരം അംഗം കൂടിയാണ്.

രോഗാവസ്ഥയിലും ആവശ്യമുള്ള പുസ്തകങ്ങള്‍ മുത്തശ്ശന്‍ വഴി വായനശാലയില്‍ നിന്നും ഇപ്പോഴും എടുക്കാറുണ്ട്.

വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയക്ക് ഏകദേശം 25 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്നത്. പിതാവ് രതീഷിന്റെ ഓട്ടോയില്‍ നിന്നും ലഭിക്കുന്ന തുകയാണ് കുടുംബത്തിന്റെ ഏക വരുമാനം.

വൃക്ക ദാനം നല്‍കുന്നത് പിതാവായ രതീഷ് ആണ്. ക്ലബ് പ്രസിഡന്റ് കെ. ബിനീഷില്‍ നിന്ന് ചികിത്സ സഹായ കമ്മിറ്റി കണ്‍വീനര്‍ ചന്ദ്രന്‍ മുണ്ടോളി ഏറ്റുവാങ്ങി.

ക്ലബ് ഭാരവാഹികളായ ഇ. സനൂപ്, എം. അജയന്‍, എം. ലനീഷ്, ഇ. രതീഷ്, ചികിത്സാസഹായ കമ്മിറ്റി ഭാരവാഹി അനില്‍ മലയില്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/39061/friendly-welfare-club-library-donates-funds-for-adi-kirans-treatment)