---
title: "മുസ്തഫ മാസ്റ്ററുടെ നിര്യാണത്തിൽ മഠത്തിൽമുക്കിൽ സർവകക്ഷി അനുശോചന യോഗം"
english_title: "Mustafa Master Condolence Meeting Mathathilmukku Avala"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/390652/mustafa-master-condolence-meeting-mathathilmukku-avala"
published_at: "2026-11-07T15:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aeefc8fb685b_kerala-vyapari-vyavasayi-samithi-district-conference-perambra.JPG"
keywords: ["Mustafa Master", "Avala", "Condolence Meeting", "Congress"]
---

# മുസ്തഫ മാസ്റ്ററുടെ നിര്യാണത്തിൽ മഠത്തിൽമുക്കിൽ സർവകക്ഷി അനുശോചന യോഗം

> **Lead Summary:** **ആവള: **കോണ്‍ഗ്രസ് പ്രവര്‍ത്തകനും, കെപിഎസ്ടിഎ. നേതാവും, സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്ന ആവള - കുട്ടോത്ത് മഠത്തില്‍ മുക്കിലെ ചിറക്കര മുസ്തഫ ആകസ്മികമായ നിര്യാണത്തില്‍ മഠത്തില്‍ മുക്കില്‍ സര്‍വകക്ഷി അനുശോചന യോഗം നടത്തി .

## Article Content

**ആവള: **കോണ്‍ഗ്രസ് പ്രവര്‍ത്തകനും, കെപിഎസ്ടിഎ. നേതാവും, സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്ന ആവള - കുട്ടോത്ത് മഠത്തില്‍ മുക്കിലെ ചിറക്കര മുസ്തഫ ആകസ്മികമായ നിര്യാണത്തില്‍ മഠത്തില്‍ മുക്കില്‍ സര്‍വകക്ഷി അനുശോചന യോഗം നടത്തി .

ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നളിനി നല്ലൂര്‍ യോഗം ഉദ്ഘാടനം ചെയ്തു. വി.കെ. വിനോദ് അധ്യക്ഷത വഹിച്ചു.

മേപ്പയ്യൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ.പി. രാമചന്ദ്രന്‍, ചെറുവണ്ണൂര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് എം.കെ. സുരേന്ദ്രന്‍, കെപിഎസ്ടിഎ. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം കെ. ബിജു മലപ്പുറം, ബ്ലോക്ക് പഞ്ചായത്ത് അംഗം വി.ബി. രാജേഷ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ജസ്മിന മജീദ്, സത്യന്‍ ചോല, കൊയിലോത്ത് ഗംഗാധരന്‍, പി.കെ. മൊയ്തീന്‍, ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറിമാരായ എ.കെ. ഉമ്മര്‍, വിജയന്‍ ആവള, ഇ. പ്രദീപ് കുമാര്‍, ഗ്രാമ പഞ്ചായത്ത് അംഗം പ്രമോദ് ദാസ് തുടങ്ങിയവര്‍ സംസാരിച്ചു.

പ്രജിത്ത് മലയില്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് റീജ്യ ആവള നന്ദിയും പറഞ്ഞു. നിരവധി രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകരും നാട്ടുകാരും യോഗത്തില്‍ പങ്കെടുത്തു. 

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/390652/mustafa-master-condolence-meeting-mathathilmukku-avala)