---
title: "പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ഒഫ്താല്‍മോളജിയില്‍ പുതിയ ഡോക്ടര്‍"
english_title: "Junior Consultant Ophthalmology Doctors Transferred, New Doctor for Perambra Taluk Hospital"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/390696/junior-consultant-ophthalmology-doctors-transfer-perambra-taluk-hospital"
published_at: "2026-11-07T22:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aef5d6f935ba_eye.jpg"
keywords: ["Perambra", "Taluk Hospital", "Doctor Transfer", "Ophthalmology", "Health Department"]
---

# പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ഒഫ്താല്‍മോളജിയില്‍ പുതിയ ഡോക്ടര്‍

> **Lead Summary:** തിരുവനന്തപുരം: പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ഒഫ്താല്‍മോളജിയില്‍ പുതിയ ഡോക്ടര്‍. ആരോഗ്യവകുപ്പ് ഡയറക്ടറുടെ നടപടിക്രമം പ്രകാരമാണ് ജൂനിയര്‍ കണ്‍സള്‍ട്ടന്റ് (ഒഫ്താല്‍മോളജി) വിഭാഗത്തില്‍ പുതിയ ഡോക്ടറെ അനുവദിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ മീനാക്ഷി വി ഡിജിറ്റലായി ഒപ്പിട്ടാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

## Article Content

തിരുവനന്തപുരം: പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ഒഫ്താല്‍മോളജിയില്‍ പുതിയ ഡോക്ടര്‍. ആരോഗ്യവകുപ്പ് ഡയറക്ടറുടെ നടപടിക്രമം പ്രകാരമാണ് ജൂനിയര്‍ കണ്‍സള്‍ട്ടന്റ് (ഒഫ്താല്‍മോളജി) വിഭാഗത്തില്‍ പുതിയ ഡോക്ടറെ അനുവദിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ മീനാക്ഷി വി ഡിജിറ്റലായി ഒപ്പിട്ടാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

പാലക്കാട് ജില്ലാ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ഡോ. തസ്നി മുഹമ്മദിനെയാണ് പേരാമ്പ്ര താലൂക്ക് ആശുപത്രിയിലേക്ക് സ്ഥലംമാറ്റിയത്. ഡോ. തസ്നി മുഹമ്മദ്, ഡോ. നയന രാമന്‍കുട്ടി എന്നിവരുടെ അപേക്ഷകള്‍ പരിഗണിച്ചാണ് സ്ഥലംമാറ്റം അനുവദിച്ചത്. ഉത്തരവ് നമ്പര്‍ DHS/23852/2026-EB4, തീയതി 05-11-2026 പ്രകാരമാണ് നടപടി.

പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നേത്രരോഗ വിഭാഗത്തില്‍ ഏറെ നാളായി നിലനിന്നിരുന്ന ഡോക്ടറുടെ കുറവ് ഈ സ്ഥലംമാറ്റത്തോടെ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ. പേരാമ്പ്ര മേഖലയിലെ നിരവധി രോഗികള്‍ക്ക് ഇത് വലിയ ആശ്വാസമാകും. അതേസമയം മണ്ണാര്‍ക്കാട് താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ഡോ. നയന രാമന്‍കുട്ടിയെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് സ്ഥലംമാറ്റി.

പേരാമ്പ്ര താലൂക്ക് ആശുപത്രിയിലേക്ക് പുതിയ നേത്രരോഗ വിദഗ്ധന്‍ എത്തുന്നതോടെ കണ്ണ് പരിശോധന, തിമിരം ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്കുള്ള ചികിത്സ, തുടര്‍ പരിശോധനകള്‍ എന്നിവ കൂടുതല്‍ സുഗമമാകുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

രോഗികള്‍ക്ക് ദൂരെയുള്ള ആശുപത്രികളെ ആശ്രയിക്കാതെ പേരാമ്പ്രയില്‍ തന്നെ വിദഗ്ധ ചികിത്സ ലഭിക്കും.സ്ഥലംമാറ്റം എത്രയും വേഗം പ്രാബല്യത്തില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/390696/junior-consultant-ophthalmology-doctors-transfer-perambra-taluk-hospital)