---
title: "പേരാമ്പ്ര വാഹനാപകടം : അധ്യാപകന്‍ സുഖംപ്രാപിച്ചു വരുന്നു "
english_title: "Perambra car accident: Teacher is recovering"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/39071/perambra-car-accident-teacher-is-recovering"
published_at: "2022-04-24T14:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62650da4e4d98_ACC1.JPG"
keywords: []
---

# പേരാമ്പ്ര വാഹനാപകടം : അധ്യാപകന്‍ സുഖംപ്രാപിച്ചു വരുന്നു 

> **Lead Summary:** **പേരാമ്പ്ര** : പേരാമ്പ്ര വാല്യക്കോട് വാഹനാപടത്തില്‍ 2 പേര്‍ മരിച്ച സംഭവത്തില്‍ വാഹനമോടിച്ച അധ്യാപകന്‍ സുഖം പ്രാപിച്ചു വരുന്നു.

## Article Content

**പേരാമ്പ്ര** : പേരാമ്പ്ര വാല്യക്കോട് വാഹനാപടത്തില്‍ 2 പേര്‍ മരിച്ച സംഭവത്തില്‍ വാഹനമോടിച്ച അധ്യാപകന്‍ സുഖം പ്രാപിച്ചു വരുന്നു.

നിര്‍ത്തിയിട്ട പിക്കപ്പിന് പിറകില്‍ കാര്‍ ഇടിച്ചാണ് അപകടം. സംഭവത്തില്‍ പേരാമ്പ്ര ടെലഫോണ്‍ എക്‌സ്‌ചേഞ്ചിന് സമീപം കൃഷ്ണ കൃപയില്‍ റിട്ട. അധ്യാപകന്‍ സുരേഷ് ബാബുവിന്റെ ഭാര്യ ശ്രീജ (48), മകള്‍ അജ്ഞന (23) എന്നിവരാണ് മരിച്ചത്.

പരിക്കേറ്റ സുരേഷ് ബാബുവിനെ കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

അധ്യാപകനും കുടുംബവും സഞ്ചരിച്ച ആള്‍ട്ടോ കാര്‍ കോഴിയെ കൊണ്ടുപോവുന്ന പിക്കപ്പിന് പുറകില്‍ ഇടിച്ചാണ് അപകടമുണ്ടായത്.

കാറിന്റെ മുന്‍ വശം പൂര്‍ണ്ണമായും പിക്കപ്പിനുള്ളിലേക്ക് ഇടിച്ചു കയറിയ നിലയിലായിരുന്നു.

പേരാമ്പ്രയില്‍ നിന്ന് മേപ്പയ്യൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്നു കുടുംബം. ഇന്ന് കാലത്ത് 7 മണിയോടെ വാല്യക്കോട് അഗ്രികള്‍ച്ചറല്‍ സൊസൈറ്റിക്ക് സമീപമാണ് അപകടം നടന്നത്.

ഉടന്‍ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ശ്രീജയുടെയും മകളുടെയും ജീവന്‍ രക്ഷിക്കാനായില്ല.

കുടുംബസമേതം വീടിന് വിളിപ്പാട് അകലെയാണ് ഇവര്‍ അപകടത്തില്‍ പെട്ടത്. കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇരുവരുടെയും മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌ക്കരിക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/39071/perambra-car-accident-teacher-is-recovering)