---
title: "മഴക്കാല പൂര്‍വ്വ ശുചീകരണവുമായി കൂത്താളി ഗ്രാമ പഞ്ചായത്ത് "
english_title: "Koothali Grama Panchayat with pre-monsoon cleaning"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/39087/koothali-grama-panchayat-with-pre-monsoon-cleaning"
published_at: "2022-04-24T16:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6265327e3d7e3_CLEAN1.JPG"
keywords: []
---

# മഴക്കാല പൂര്‍വ്വ ശുചീകരണവുമായി കൂത്താളി ഗ്രാമ പഞ്ചായത്ത് 

> **Lead Summary:** **കൂത്താളി** : കൂത്താളി ഗ്രാമ പഞ്ചായത്ത് മഴക്കാല പൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായി പൊതു ഇട ശുചീകരണം മൂരി കുത്തി മുതല്‍ 2/6 പൂവത്തില്‍ ചുവട് വരെ ഗ്രാമ പഞ്ചായത്ത് ഭൂപ്രദേശം വരെ ശുചീകരണം നടത്തി.

## Article Content

**കൂത്താളി** : കൂത്താളി ഗ്രാമ പഞ്ചായത്ത് മഴക്കാല പൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായി പൊതു ഇട ശുചീകരണം മൂരി കുത്തി മുതല്‍ 2/6 പൂവത്തില്‍ ചുവട് വരെ ഗ്രാമ പഞ്ചായത്ത് ഭൂപ്രദേശം വരെ ശുചീകരണം നടത്തി.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ബിന്ദു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി.എം. അനുപ് കുമാര്‍ അധ്യക്ഷത വഹിച്ചു.

വാര്‍ഡുകളിലെ പൊതുജനങ്ങളും, കുടുംബശ്രീ പ്രവര്‍ത്തകരും, ആരോഗ്യ പ്രവര്‍ത്തകരും ഹരിത കര്‍മ്മസേന അംഗങ്ങളും, രാഷ്ടീയ പാര്‍ട്ടി പ്രവര്‍ത്തകരും ജനപ്രതിനിധികളും പങ്കെടുത്തു.

ഗ്രാമ പഞ്ചായത്തംഗങ്ങളായ ആയിഷ, കെ.വി. രാഗിത, നളിനി, വിലാസ് വിനോയി, എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ ജനറല്‍ കണ്‍വീനര്‍ വി.കെ. ബാബു സ്വാഗതവും ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഷാജി സ്റ്റീഫന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/39087/koothali-grama-panchayat-with-pre-monsoon-cleaning)