---
title: "ചങ്ങരോത്ത് ഹെല്‍ത്ത് സെന്ററിന് സമീപം കക്കൂസ് മാലിന്യം തള്ളിയവര്‍ക്കെതിരെ നടപടി വേണം; കേരളാ കോണ്‍ഗ്രസ്"
english_title: "Kerala Congress Demands Action Against Toilet Waste Dumping Near Changaroth Health Centre"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/390874/kerala-congress-demands-action-toilet-waste-dumping-changaroth-health-centre"
published_at: "2026-11-09T14:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af18ec8bfeb8_kk.jpg"
keywords: ["Changaroth", "Kerala Congress", "Waste Dumping", "Health Centre", "Protest"]
---

# ചങ്ങരോത്ത് ഹെല്‍ത്ത് സെന്ററിന് സമീപം കക്കൂസ് മാലിന്യം തള്ളിയവര്‍ക്കെതിരെ നടപടി വേണം; കേരളാ കോണ്‍ഗ്രസ്

> **Lead Summary:** ചങ്ങരോത്ത്: ചങ്ങരോത്ത് പഞ്ചായത്ത് ഹെല്‍ത്ത് സെന്ററിന് സമീപം കക്കൂസ് മാലിന്യം തള്ളിയവര്‍ക്കെതിരെ എത്രയും വേഗം ശക്തമായ നടപടി സ്വീകരിക്കണമെന്ന് ചങ്ങരോത്ത് പഞ്ചായത്ത് കേരളാ കോണ്‍ഗ്രസ് യോഗം ആവശ്യപ്പെട്ടു.

## Article Content

ചങ്ങരോത്ത്: ചങ്ങരോത്ത് പഞ്ചായത്ത് ഹെല്‍ത്ത് സെന്ററിന് സമീപം കക്കൂസ് മാലിന്യം തള്ളിയവര്‍ക്കെതിരെ എത്രയും വേഗം ശക്തമായ നടപടി സ്വീകരിക്കണമെന്ന് ചങ്ങരോത്ത് പഞ്ചായത്ത് കേരളാ കോണ്‍ഗ്രസ് യോഗം ആവശ്യപ്പെട്ടു.

നൂറ് കണക്കിന് രോഗികള്‍ നടന്നു പോകുന്ന വഴിയരികിലാണ് കക്കൂസ് മാലിന്യം തള്ളിയിരിക്കുന്നത്. ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി എത്തുന്ന പ്രായമായവരും കുട്ടികളും ഗര്‍ഭിണികളും അടക്കമുള്ളവര്‍ ഈ വഴിയിലൂടെയാണ് കടന്നുപോകുന്നത്.

ദുര്‍ഗന്ധം വമിക്കുന്ന മാലിന്യം കാരണം ഇതുവഴി നടന്നുപോകാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. മാലിന്യം തള്ളിയത് പകര്‍ച്ചവ്യാധി രോഗങ്ങള്‍ പിടിപെടാന്‍ കാരണമാകുമെന്ന് യോഗം ചൂണ്ടിക്കാട്ടി.

ഹെല്‍ത്ത് സെന്ററിന് സമീപം തന്നെ ഇത്തരത്തില്‍ മാലിന്യം തള്ളുന്നത് അങ്ങേയറ്റം നിരുത്തരവാദപരമായ പ്രവൃത്തിയാണ്. മഴ പെയ്താല്‍ മാലിന്യം ഒഴുകി പരിസരമാകെ മലിനമാകുമെന്നും രോഗങ്ങള്‍ പടരുമെന്നും നാട്ടുകാര്‍ ആശങ്കപ്പെടുന്നു.

കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാത്ത പക്ഷം കേരളാ കോണ്‍ഗ്രസ് പൊലീസ് സ്റ്റേഷന്‍ ഉള്‍പ്പെടെ ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് യോഗം തീരുമാനിച്ചു.

മാലിന്യം തള്ളിയവരെ കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ഉടന്‍ മാലിന്യം നീക്കം ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു. ചങ്ങരോത്ത് പഞ്ചായത്ത് കേരളാ കോണ്‍ഗ്രസ് പ്രസിഡണ്ട് ആയിലാണ്ടി ഹമീദ് അധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി വിജയന്‍ ചാത്തോത്ത്, ജില്ലാ സെക്രട്ടറി ചന്ദ്രന്‍, കെ.ടി.യു.സി ജില്ലാ സെക്രട്ടറി മുഹമ്മദ് കല്ലുമ്മല്‍, പേരാമ്പ്ര നിയോജക മണ്ഡലം സെക്രട്ടറി മണി കന്നാട്ടി, സദു തിരുവോത്ത് എന്നിവര്‍ സംസാരിച്ചു.

ഹെല്‍ത്ത് സെന്ററിന് സമീപത്തെ ശുചിത്വം ഉറപ്പാക്കാന്‍ പഞ്ചായത്ത് അധികൃതരും ആരോഗ്യവകുപ്പും അടിയന്തരമായി ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പ്രദേശത്ത് നിരീക്ഷണം ശക്തമാക്കണമെന്നും സി.സി.ടി.വി സ്ഥാപിക്കണമെന്നും നിര്‍ദ്ദേശമുയര്‍ന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/390874/kerala-congress-demands-action-toilet-waste-dumping-changaroth-health-centre)