---
title: "'ഗോത്രസഞ്ചലനം' കാവിലുംപാറ കൂടല്‍ ട്രൈബല്‍ കോളനിയില്‍ നാളെ പ്രവര്‍ത്തനമാരംഭിക്കും"
english_title: "'Gothra Sanjalanam'  will start tomorrow at Kavilumpara Koodal Tribal Colony"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/39092/gothra-sanjalanam-will-start-tomorrow-at-kavilumpara-koodal-tribal-colony"
published_at: "2022-04-24T17:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626545d7ccd8b_TRIBEL.JPG"
keywords: []
---

# 'ഗോത്രസഞ്ചലനം' കാവിലുംപാറ കൂടല്‍ ട്രൈബല്‍ കോളനിയില്‍ നാളെ പ്രവര്‍ത്തനമാരംഭിക്കും

> **Lead Summary:**  **കുറ്റ്യാടി**: 'ഗോത്രസഞ്ചലനം' കാവിലുംപാറ കൂടല്‍ ട്രൈബല്‍ കോളനിയില്‍ നാളെ പ്രവര്‍ത്തനമാരംഭിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

## Article Content

 **കുറ്റ്യാടി**: 'ഗോത്രസഞ്ചലനം' കാവിലുംപാറ കൂടല്‍ ട്രൈബല്‍ കോളനിയില്‍ നാളെ പ്രവര്‍ത്തനമാരംഭിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനായ നിയമസംരക്ഷണ കൗണ്‍സിലിന്റെ പതിനാറാമത് ഗോത്രസഞ്ചലനമാണ് കാവിലുംപാറ കൂടല്‍ ട്രൈബല്‍ കോളനിയില്‍ നാളെ പ്രവര്‍ത്തനമാരംഭിക്കുന്നത്.

ആദിവാസി മേഖലയില്‍ നിയമ സംരക്ഷണം, തൊഴില്‍ ലഭ്യത എന്നിവ ഉറപ്പു വരുത്തുക, മേഖലയില്‍ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം, അനാഥരെ ദത്തെടുത്ത് പുനരധിവസിപ്പിക്കല്‍ എന്നിവയാണ് പദ്ധതി കൊണ്ട് പ്രധാനമായും ലക്ഷ്യമിടുന്നത്.

നാളെ രാവിലെ 11 മണിക്ക് തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിക്കും.

സംസ്ഥാന നിയമ സംരക്ഷണ കൗണ്‍സില്‍ രക്ഷാധികാരി സുബാഷ് ബോസ് ആറ്റുകാല്‍ അധ്യക്ഷത വഹിക്കും.

ചടങ്ങില്‍ സാമൂഹിക രാഷ്ടിയ രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും

ഭാരവാഹികളായ പി.ബി. ഹാരിസ്, യൂസഫ് പള്ളിയത്ത്, സിദ്ധാര്‍ഥ്, ഒ.കെ. റിയാസ്, പി.എം. സമീറ തുടങ്ങിയവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/39092/gothra-sanjalanam-will-start-tomorrow-at-kavilumpara-koodal-tribal-colony)